കുവൈറ്റിന്റെ തീരമേഖലയില്‍ പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തി ബിസി 2500 നടുത്ത സംസ്‌കാരശേഷിപ്പുകളെന്ന് നിഗമനം

കുവൈറ്റിന്റെ തീരമേഖലയില്‍ പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തി ബിസി 2500 നടുത്ത സംസ്‌കാരശേഷിപ്പുകളെന്ന് നിഗമനം
കുവൈറ്റ്‌സിറ്റി: കിഴക്കന്‍ തീരപ്രദേശത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'ഉം അല്‍നാര്‍' എന്നറിയപ്പെടുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. വെങ്കലയുഗത്തിലേത് എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളാണെന്നും, ഇവ ബിസി 2500 നോടടുത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയതെന്നും കുവൈത്ത് ദേശീയ കലാ സാംസ്‌കാരിക സാഹിത്യ കൗണ്‍സില്‍എന്‍.സി.സി.എ.എല്‍. പുരാവസ്തു മ്യൂസിയം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ദുവേഷ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

ഇന്നത്തെ യു.എ.ഇ.യും ഒമാനും ഉള്‍പ്പെടുന്ന വിശാലമായ പ്രദേശത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ അടയാളങ്ങളാണെന്നും കിഴക്കന്‍ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ആര്‍ക്കിയോളജി സര്‍വ്വേയുടെ ശേഷിപ്പുകളാണെന്നുമാണ് പ്രാഥമിക നിഗമനം.

ഏറെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വാണിജ്യ കേന്ദ്രത്തിന്റെ അടയാളങ്ങളും കുവൈറ്റിന്റെ ചരിത്രമുറങ്ങുന്ന ശേഷിപ്പുകള്‍ മാനവ സംസ്‌കാരത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ ബാക്കിയാണ് കണ്ടെത്തിയതെന്നും സുല്‍ത്താന്‍ അല്‍ദുവേയ്ഷ് അഭിപ്രായപ്പെട്ടു.

ഇത് സംബന്ധിച്ച വിശദമായ പഠനങ്ങള്‍ തയ്യാറാക്കുന്നതിന് അറിയപ്പെടുന്ന വിവിധ സ്‌കൂളുകളുമായും, സ്ഥാപനങ്ങളുമായും പുരാവസ്തു ഗവേഷണ കേന്ദ്രം ബന്ധപ്പെട്ട് വരുന്നതായും സുല്‍ത്താന്‍ അല്‍ദുവേയ്ഷ് അറിയിച്ചു.
Other News in this category4malayalees Recommends