അമേരിക്കയില്‍ സ്യൂട്ട് കെയ്‌സ് കില്ലറുടെ വധശിക്ഷ നടപ്പാക്കി

അമേരിക്കയില്‍ സ്യൂട്ട് കെയ്‌സ് കില്ലറുടെ വധശിക്ഷ നടപ്പാക്കി
വാഷിങ്ടണ്‍: ടെക്‌സസ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ നാലാമത്തെയും അമേരിക്കയിലെ ഏഴാമത്തേതുമായ വധശിക്ഷ നടപ്പാക്കി. ഹണ്ട്‌സ് വില്ല ജയിലിലായിരുന്നു ഇത്.

2005ല്‍ സാന്‍ അന്റോണിയായില്‍ നിന്നുള്ള റൊസാന്‍ഡോ റോഡ്രിഗസ്(38) പത്താഴ്ച ഗര്‍ഭിണിയായ സമ്മര്‍ബാള്‍ഡ് വിനെ(2) ക്രൂരമായി കൊലപ്പെടുത്തി. നഗ്നശരീരം സ്യൂട്ട് കേസിലാക്കി മാലിന്യങ്ങൡ നിക്ഷേപിച്ച കേസിലാണ് വധശിക്ഷ. അമ്പതിലേറെ മുറിവുകള്‍ സമ്മറിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.

കേസിന്റെ വിചാരണ സമയത്ത് ലബക്കില്‍ നിന്നുള്ള പതിനാറു വയസുകാരിയെ ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി മുപ്പത് മിനിറ്റിനകം വധശിക്ഷയും നടപ്പാക്കി.

മാര്‍ച്ച് 26 തിങ്കളാഴ്ച പ്രതിയുടെ മുപ്പത്തിയെട്ടാം ജന്മദിനമായിരുന്നു. കൊല ചെയ്യപ്പെട്ട യുവതികളുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇവരോട് മാപ്പപേക്ഷ നടത്താന്‍ പോലും പ്രതി തയാറായില്ല.

ടെക്‌സസ് സംസ്ഥാനത്തിന് എന്റെ ശരീരം മാത്രമേ ലഭിക്കുകയുള്ളൂവെന്നും എന്റെ ആത്മാവ് ലഭിക്കില്ലെന്നും ടെക്‌സസിലെ ജനങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ വ്യവസായങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും പ്രതി അവസാനം നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വൈകിട്ട് 6.24 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് 22 മിനിറ്റിന് ശേഷം മരണം സ്ഥിരീകരിച്ചു.

മനുഷ്യരെ കൊല്ലുന്നതില്‍ പ്രതി ആനന്ദം കണ്ടെത്തിയിരുന്നതായി ലബക്ക് കൗണ്ടി ജില്ലാ അറ്റോര്‍ണി മാറ്റ് പവല്‍ പറഞ്ഞു.
Other News in this category4malayalees Recommends