കാനഡയിലെ ഗോള്‍ഡന്‍ ബിസിക്ക് സമീപം മഞ്ഞ് യാത്രക്കിടെ ഫ്‌ളോറിഡക്കാരിയും പതിനൊന്നുകാരിയും കൊല്ലപ്പെട്ടു

കാനഡയിലെ ഗോള്‍ഡന്‍ ബിസിക്ക് സമീപം മഞ്ഞ് യാത്രക്കിടെ  ഫ്‌ളോറിഡക്കാരിയും പതിനൊന്നുകാരിയും കൊല്ലപ്പെട്ടു
ടൊറന്റോ: ദക്ഷിണ ബ്രിട്ടീഷ് കൊളംബിയയില്‍ മഞ്ഞ് യാത്രക്കിടെ് അമേരിക്കക്കാരിയും പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയും മരിച്ചു. വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തിനിരയായതെന്നും പൊലീസ് വ്യക്തമാക്കി.

മഞ്ഞിലൂടെ ഒരേ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവും ഈ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരിച്ച മുപ്പത്തഞ്ചുകാരിയായ സ്ത്രീക്ക് ഇവരുമായി യാതൊരു ബന്ധവുമില്ല.

മഞ്ഞ് ഇടിഞ്ഞ് വീണല്ല അപകടമുണ്ടായത്. കാലാവസ്ഥയും സുഖകരമായിരുന്നു. എന്നിട്ടും അപകടമുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. അന്വേഷണവുമായി ടൂര്‍ കമ്പനി സഹകരിക്കുന്നുണ്ട്.
Other News in this category4malayalees Recommends