യുഎയില്‍ മൂന്ന്തരം കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം

യുഎയില്‍ മൂന്ന്തരം കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം
ദുബായ്: മൂന്ന് തരം കളിപ്പാട്ടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എമിറേറ്റ്‌സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റി (ഇഎഎസ്എം). ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായും അതോറിറ്റി അറിയിച്ചു.

കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായ വിഷ രാസവസ്തുക്കള്‍ ഈ കളിപ്പാട്ടങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

സ്‌കോഷി സ്ലൈം, മാജിക്കല്‍ ക്രിസ്റ്റല്‍ മഡ്, ഗ്ലിറ്റര്‍ സ്ലൈം എന്നിവയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതെന്ന് ഇഎഎസ്എമ്മിന്റെ മാനേജിംഗ് ഡയറക്ടര്‍ യൂസഫ് അല്‍സാദി പറഞ്ഞു.
Other News in this category4malayalees Recommends