തൊഴില്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ആഭ്യന്തരമന്ത്രാലയം, പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ വാട്‌സാപ്പിലൂടെയും മറ്റും ജോലിസംബന്ധമായ വിവരങ്ങള്‍ അയക്കരുതെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡ

തൊഴില്‍ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ആഭ്യന്തരമന്ത്രാലയം,  പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ വാട്‌സാപ്പിലൂടെയും മറ്റും ജോലിസംബന്ധമായ വിവരങ്ങള്‍ അയക്കരുതെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡ
ദോഹ: തൊഴില്‍സംബന്ധമായ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്.

പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ വാട്‌സാപ്പിലൂടെയും മറ്റും ജോലിസംബന്ധമായ വിവരങ്ങള്‍ അയക്കരുതെന്ന് മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍കാബി നിര്‍ദേശിച്ചു. മന്ത്രാലയം സംഘടിപ്പിച്ച സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളും മറ്റും ജോലിയില്‍ സാമൂഹിക മാധ്യമങ്ങളും മറ്റും ഉപയോഗിക്കുന്നതിലുള്ള അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹിക മാധ്യമങ്ങളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സമഗ്രമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആഹ്വാനംചെയ്തു.

പൊതുജനങ്ങള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ അയക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം സാമൂഹികമാധ്യമങ്ങളുമായുള്ള കുട്ടികളുടെ ഇടപെടല്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടുതല്‍ കേസുകളിലും പ്രതികളെ കണ്ടെത്തുന്നത് എളുപ്പമാണ്. ഒട്ടുമിക്ക സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനുപുറത്ത് നിന്നാണ് ഉണ്ടാകുന്നത് എന്നതിനാല്‍ കുറ്റവാളികളെ തിരയാന്‍ ബുദ്ധിമുട്ടാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചുമെല്ലാം ബോധവത്കരണം ശക്തമാക്കിയാണ് ഇവ പരിശോധിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗവും സമൂഹത്തിനിടയില്‍ സുരക്ഷ ശക്തമാക്കുന്നതിലുമുള്ള മന്ത്രാലയത്തിന്റെ ശ്രദ്ധയുടെ ഭാഗമായാണ് സമ്മേളനം നടന്നത്. സ്വകാര്യവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കരുതെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് സാമ്പത്തിക ഇലക്ട്രോണിക് ക്രൈം വകുപ്പ് മേധാവി ക്യാപ്റ്റന്‍ എന്‍ജിനീയര്‍ മേദാവി സയീദ് അല്‍ ഖഹ്താനിയും ചൂണ്ടിക്കാട്ടി
Other News in this category4malayalees Recommends