കുവൈറ്റില്‍ ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തും, വിദേശികളെ അകാരണമായി നാട് കടത്തുന്നതായുള്ള തെറ്റായവാര്‍ത്ത പരന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് നയം വ്യക്തമാക്കിയത്

കുവൈറ്റില്‍ ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തും, വിദേശികളെ അകാരണമായി നാട് കടത്തുന്നതായുള്ള തെറ്റായവാര്‍ത്ത പരന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് നയം വ്യക്തമാക്കിയത്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിച്ചാല്‍ വിദേശികളെ നാടുകടത്തും. കൂടാതെ, വാഹനം കള്ളടാക്‌സിയാക്കി യാത്രക്കാരെ കയറ്റിയാലും ഡ്രൈവറെ നാട് കടത്തുമെന്ന് കുവൈറ്റ് ഗതാഗതവിഭാഗം അസി. അണ്ടര്‍സെക്രെട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവഹ്ഹ വെളിപ്പെടുത്തി .

വിദേശികളെ അകാരണമായി നാട് കടത്തുന്നതായുള്ള തെറ്റായവാര്‍ത്ത പരന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് നയം വ്യക്തമാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് സമ്പാദിച്ച പലര്‍ക്കും ഗതാഗത നിയമത്തെക്കുറിച്ചോ ഗതാഗത സംസ്‌കാരത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാന്‍ ഗതാഗതവിഭാഗം നിരവധി കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതായും അണ്ടര്‍സെക്രട്ടറി വിശദീകരിച്ചു.

രാജ്യത്തുവര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് നിരവധി കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് .

ശമ്പളപരിധികൂടാതെ സര്‍വകലാശാല ബിരുദം, താമസകാലാവധി തുടങ്ങിയ നിയന്ത്രണങ്ങളാണ് പ്രാബല്യത്തിലുള്ളത്.
Other News in this category4malayalees Recommends