ഒമാനില്‍ നോട്ടെക് എക്‌സ്‌പോ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം

ഒമാനില്‍ നോട്ടെക് എക്‌സ്‌പോ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം
മസ്‌ക്കറ്റ്: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം നോട്ടെക് എന്ന പേരില്‍ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന നോട്ടെക്കുകള്‍ക്ക് ശേഷം ദേശീയ തല എക്‌സ്‌പോ വാദികബീര്‍ ഇബ്‌നു ഖല്‍ദുന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഉച്ചക്ക് മൂന്ന് മണിക്ക് തുടങ്ങിയ പ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ വിദ്യാഭ്യാസരംഗത്തും സാങ്കേതിക മേഖലയിലുമുള്ളവര്‍ പങ്കെടുക്കുന്നു. സാങ്കേതിക വൈഞ്ജാനിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ യുവഗവേഷകര്‍ക്ക് നോട്ടെക് അവസരം നല്‍കും. സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങള്‍, കരിയര്‍ എക്‌സ്‌പോ, സെമിനാര്‍ തുടങ്ങിയ വിവിധ സംരംഭങ്ങള്‍ നോട്ടെക് എക്‌സ്‌പോയിലുണ്ടാകും.

ദേശീയതല നോട്ടെക് സ്വാഗതസംഘം ഭാരവാഹികളായ മുഹമ്മദ് ഇഖ്ബാല്‍ ബര്‍ക, ഫിറോസ് അബ്ദുര്‍റഹ്മാന്‍, അര്‍എസ്സി നാഷണല്‍ ചെയര്‍മാന്‍ നിഷാദ് അഹ്‌സനി, ജനറല്‍ കണ്‍വീനര്‍ എന്‍ജി ഹാരിജത്ത്, വിസ്ഡം കണ്‍വീനര്‍ ഷജീര്‍ കുത്തുപറമ്പ് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നു.
Other News in this category4malayalees Recommends