അമേരിക്കന്‍ വീസക്ക് അപേക്ഷിക്കാന്‍ ഇനി സാമൂഹ്യമാധ്യമങ്ങളുടെ വിവരങ്ങളും നല്‍കണം, ഒന്നരക്കോടിയോളം വരുന്ന കുടിയേറ്റ-ഇതര വീസ അപേക്ഷകരെ ബാധിക്കും

അമേരിക്കന്‍ വീസക്ക് അപേക്ഷിക്കാന്‍ ഇനി സാമൂഹ്യമാധ്യമങ്ങളുടെ വിവരങ്ങളും നല്‍കണം, ഒന്നരക്കോടിയോളം വരുന്ന കുടിയേറ്റ-ഇതര വീസ അപേക്ഷകരെ ബാധിക്കും
വാഷിങ്ടണ്‍: അമേരിക്കന്‍ വീസക്ക് അപേക്ഷിക്കുമ്പോള്‍ മുമ്പ് ഉപയോഗിച്ച ഫോണ്‍നമ്പറുടെ വിവരങ്ങള്‍, ഇ മെയില്‍ വിലാസം, സമൂഹ മാധ്യമങ്ങളിലെ മുഴുവന്‍ വിവരങ്ങള്‍, എന്നിവ ഇനി മുതല്‍ നല്‍കണം. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം.

ഒന്നരകോടിയോളം വരുന്ന കുടിയേറ്റ-ഇതര വീസ അപേക്ഷകരെ ബാധിക്കുന്നതാണ് പുതിയ നിയമം. വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ച് വര്‍ഷത്തെ വിവരങ്ങളാണ് നല്‌കേണ്ടത്. കൂടാതെ മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരുകളും ഇമെയില്‍ വിലാസങ്ങളും അപേക്ഷയോടൊപ്പം നല്‍കണം.

ഫെഡറല്‍ രജിസ്റ്ററിന്റെ പുതിയ നിര്‍ദേശം നടപ്പാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി 60 ദിവസം അനുവദിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends