കുവൈറ്റ് മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ഡോ. മാര്‍ സെറാഫിം മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ഡോ. മാര്‍ സെറാഫിം മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ സ്മരണയെ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

മാര്‍ച്ച് 30 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ അര്‍ദിയാ ടെന്റില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഏകദേശം 7 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, ഫാ. സാംസണ്‍ എം. സൈമണ്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.Other News in this category4malayalees Recommends