കാനഡയില്‍ ടെലിഫോണ്‍ യൂസര്‍മാരുടെ പരാതികള്‍ പെരുകുന്നു; ഏതാനും മാസങ്ങള്‍ക്കിടെ 6849 പരാതികള്‍; 2275 കംപ്ലയിന്റുകളുമായി ബെല്‍ മുന്നില്‍; റോഗേര്‍സും ടെലുസും തൊട്ടടുത്ത്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരാതികളില്‍ 73 ശതമാനം പെരുപ്പം

കാനഡയില്‍ ടെലിഫോണ്‍ യൂസര്‍മാരുടെ പരാതികള്‍  പെരുകുന്നു;   ഏതാനും മാസങ്ങള്‍ക്കിടെ  6849 പരാതികള്‍; 2275  കംപ്ലയിന്റുകളുമായി ബെല്‍ മുന്നില്‍; റോഗേര്‍സും ടെലുസും തൊട്ടടുത്ത്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരാതികളില്‍ 73 ശതമാനം പെരുപ്പം

കാനഡയില്‍ ടെലിഫോണ്‍ യൂസര്‍മാരുടെ പരാതികള്‍ മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാസങ്ങളായി നിരവധി പേരാണ് കമ്മീഷണര്‍ ഫോര്‍ കംപ്ലയിന്റ്‌സ് ഫോര്‍ ടെലികോം- ടെലിവിഷന്‍സര്‍വീസിന് മുന്നിലെത്തിയിരിക്കുന്നത്. ഇത്രയധികം പരാതികളുടെ പെരുപ്പമുണ്ടായത് കാരണം ടെലികോം മീഡിയേറ്റര്‍ ഇത് കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച മിഡ് ഇയര്‍ റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പരാതികളുടെ പ്രളയത്തെക്കുറിച്ച് ഇതില്‍ വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്. ഇത് പ്രകാരം 2017 ഓഗസ്റ്റിനും 2018 ജനുവരിക്കുമിടയില്‍ തങ്ങള്‍ക്ക് 6849 പരാതികള്‍ ലഭിച്ചുവെന്നാണ് സിസിടിഎസ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്തുണ്ടായിരുന്ന പരാതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 73 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. ഇത് തീര്‍ത്തും നിരാശാജനമകമാണെന്നാണ് സിസിടിഎസ് കമ്മീഷണറായ ഹോവാര്‍ഡ് മേക്കര്‍ പ്രതികരിച്ചിരിക്കുന്നത്.

പരാതികളുടെ കാര്യത്തില്‍ ബെല്‍ ആണ് ഇപ്രാവശ്യവും മുന്നിലുള്ളത് . ഇക്കാലത്തിനിടെ ലഭിച്ച പരാതികളില്‍ 2275ഉം ബെല്ലുമായി ബന്ധപ്പെട്ടതാണ്. മൊത്തം ലഭിച്ച പരാതികളുടെ 33 ശതമാനമാണിത്. മൊത്തം ലഭിച്ച പരാതികളില്‍ പത്ത് ശതമാനവുമായി റോഗേര്‍സ് നിലകൊള്ളുന്നു. ഈ ടെലിഫോണ്‍ കമ്പനിയെക്കുറിച്ച് 707 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ടെലുസിനെതിരെ 511 പരാതികളാണ് ലഭിച്ചത്. മൊത്തം പരാതികളുടെ 7.5 ശതമാനമാണിത്. ബെല്ലിന് 22.1 മില്യണ്‍ കസ്റ്റമര്‍മാരാണുള്ളത്. എന്നാല്‍ റോഗേര്‍സിന് 17 മില്യണും ടെലുസിന് 13.1 മില്യണ്‍ കസ്റ്റമര്‍മാരുമാണുള്ളത്. ചെറിയ ടെലിഫോണ്‍ കമ്പനികളായ വെര്‍ജിന്‍ മൊബൈല്‍, വീഡിയോട്രോണ്‍, ഫിഡോ, ഫ്രീഡം മൊബൈല്‍, എക്‌സ്‌പ്ലോര്‍നെറ്റ് എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends