ഒന്റാറിയോവിലെ ആദ്യത്തെ നിമയാനുസൃത റിക്രിയേഷണല്‍ പോട്ട്‌ഷോപ്പുകള്‍ നാലിടത്ത്; ഗുല്‍പ്, കിംഗ്സ്റ്റണ്‍, ടൊറന്റോ, തണ്ടര്‍ ബേ എന്നിവിടങ്ങളില്‍ കനാബി സ്റ്റോറുകള്‍ ;ഈ വര്‍ഷവും അടുത്ത വര്‍ഷവും 40 സ്‌റ്റോറുകള്‍; 2020 ല്‍ 150 ഷോപ്പുകള്‍

ഒന്റാറിയോവിലെ ആദ്യത്തെ നിമയാനുസൃത റിക്രിയേഷണല്‍ പോട്ട്‌ഷോപ്പുകള്‍ നാലിടത്ത്; ഗുല്‍പ്, കിംഗ്സ്റ്റണ്‍, ടൊറന്റോ, തണ്ടര്‍ ബേ എന്നിവിടങ്ങളില്‍ കനാബി സ്റ്റോറുകള്‍ ;ഈ വര്‍ഷവും അടുത്ത വര്‍ഷവും 40 സ്‌റ്റോറുകള്‍; 2020 ല്‍ 150 ഷോപ്പുകള്‍
കാനഡയില്‍ റിക്രിയേഷണല്‍ കനാബിയുടെ ഉപയോഗം നിയമാനുസൃതമാക്കാന്‍ പോവുകയാണല്ലോ. അതിന് മുന്നോടിയായി ഒന്റാറിയോവില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ നാല് റിക്രിയേഷണല്‍ പോട്ട്‌ഷോപ്പുകള്‍ എവിടെയെല്ലാമായിരിക്കുമെന്ന പ്രഖ്യാപനം പുറത്ത് വന്നു. പ്രവിശ്യ നേരിട്ട് നടത്തുന്ന ഷോപ്പുകളായിരിക്കുമിവ. ദി ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാറിയോ, ഒന്റാറിയോ കനാബിസ് സ്‌റ്റോര്‍ എന്നിവ ചേര്‍ന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇത് പ്രകാരം ഗുല്‍പ്, കിംഗ്സ്റ്റണ്‍, ടൊറന്റോ, തണ്ടര്‍ ബേ എന്നിവിടങ്ങളിലായിരിക്കും ആദ്യത്തെ ഈ നാല് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. ലോക്കല്‍ സോണ്‍ നിയമങ്ങളോട് പൊരുത്തപ്പെടുന്ന വിധത്തിലായിരിക്കും ഈ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുകയെന്നാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് പരമാവധി ദൂരത്താണ് ഈ ഷോപ്പുകള്‍ തുറക്കുന്നത്. ഈ വര്‍ഷം ഇത്തരം 40 സ്‌റ്റോറുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ അടുത്ത വര്‍ഷം ജൂലൈ ആകുമ്പോഴേക്കും മറ്റൊരു 40 സ്‌റ്റോറുകള്‍ കൂടി തുറക്കുന്നതായിരിക്കും. ഇത്തരത്തില്‍ 2020 ആകുമ്പോഴേക്കും ഈ പ്രവിശ്യയില്‍ 150 സ്റ്റാന്‍ഡ്എലോണ്‍ കനാബി സ്‌റ്റോറുകളായിരിക്കും നിലവില്‍ വരാന്‍ പോകുന്നത്. ഇത്തരത്തില്‍ റിക്രിയേഷണല്‍ മരിജുവാന എത്തരത്തിലാണ് നിയമാനുസരണം വില്‍ക്കുന്ന പദ്ധതി വിശദമായി ആസൂത്രണം ചെയ്തിരിക്കുന്ന ആദ്യത്തെ പ്രവിശ്യയായി ഒന്റാറിയോ മാറിയിരിക്കുകയാണ്.

മരിജുവാന വാങ്ങുന്നതിനുള്ള നിയമാനുസൃത വയസ് ഇവിടെ 19 ആക്കുന്നുമുണ്ട്. റിക്രിയേഷണല്‍ പോട്ടിന്റെ ഉപയോഗം ഈ സമ്മറില്‍ നിയമാനുസൃതമാക്കുന്നതിനുള്ള ലെജിസ്ലേഷന്‍ കഴിഞ്ഞ ഏപ്രില്‍ ആയിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ചത്. എന്നാല്‍ ഓരോ പ്രവിശ്യയും ഇക്കാര്യത്തില്‍ തങ്ങളുടേതായ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റങ്ങളും ഉപയോഗ നിയമങ്ങളും നടപ്പിലാക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്.

Other News in this category4malayalees Recommends