ഈല്‍ നദിയില്‍ സ്ത്രീയുടെ മൃതദേഹം ; അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ യുവതിയുടേതെന്ന് സംശയം

ഈല്‍ നദിയില്‍ സ്ത്രീയുടെ മൃതദേഹം ; അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ യുവതിയുടേതെന്ന് സംശയം

യുഎസില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.


കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗമായ സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാര്‍ത്ഥ്, സാചി എന്നിവരെയാണ് കാണാതായത്. പോര്‍ട്‌ലാന്‍ഡില്‍ നിന്നും സാന്‍ ഹൊസേയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഇവര്‍ സഞ്ചരിച്ച മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയില്‍ നിന്നും കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതാകാമെന്നും കാലിഫോര്‍ണിയ ഹൈവെ പട്രോള്‍ അധികൃര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതിനിടയിലാണ് ഇത്തരത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാധനങ്ങളും വാഹനത്തിന്റെ ഭാഗങ്ങളും ഈല്‍ നദിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു.

Other News in this category4malayalees Recommends