സിറിയയിലേക്ക് അമേരിക്കയുടെ വ്യോമാക്രമണം ; തിരിച്ചടി പ്രതീക്ഷിക്കാന്‍ റഷ്യയുടെ മുന്നറിയിപ്പ്

സിറിയയിലേക്ക് അമേരിക്കയുടെ വ്യോമാക്രമണം ; തിരിച്ചടി പ്രതീക്ഷിക്കാന്‍ റഷ്യയുടെ മുന്നറിയിപ്പ്
സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും പിന്തുണയോടെയാണ് വ്യോമാക്രമണം. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ ട്രംപ് സ്ഥിരീകരിച്ചു. രാസായുധ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ സിറിയക്കെതിരെ പടയൊരുക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വ്യോമാക്രമണമത്തിന് പിന്നാലെ പുതിയ ആക്രമണ സാധ്യത നല്‍കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടതായും വാര്‍ത്തയുണ്ടായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്.

സിറിയക്ക് നേരെ ഏല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം. മിസൈല്‍ തൊടുക്കാനാവുന്നതും, മിസൈല്‍വേധ ശേഷിയുള്ളതുമായ ഡോണള്‍ഡ് കുക്ക് വിഭാഗത്തിലെ രണ്ട് കപ്പലുകളാണ് മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൂടുതല്‍ പടക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
Other News in this category4malayalees Recommends