അമേരിക്കയുടെ നീക്കം പ്രകോപനപരം ; അന്താരാഷ്ട്ര തലത്തിലുള്ള ബന്ധം തകര്‍ക്കുന്നതെന്ന് പുചിന്‍ ; യുഎസ് റഷ്യ പോര് ശക്തം

അമേരിക്കയുടെ നീക്കം പ്രകോപനപരം ; അന്താരാഷ്ട്ര തലത്തിലുള്ള ബന്ധം തകര്‍ക്കുന്നതെന്ന് പുചിന്‍ ; യുഎസ് റഷ്യ പോര് ശക്തം
അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുചിന്‍. പ്രകോപനപരമാണ് അമേരിക്കയുടെ നീക്കമെന്നും ഇത് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധം തകര്‍ക്കുമെന്നും പുചിന്‍ പറഞ്ഞു. അമേരിക്കയുടെ പ്രകോപനം സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ യോഗം ചേരുന്നതിന് അടിയന്തിരമായി റഷ്യ ആവശ്യപ്പെട്ടെന്നും വാര്‍ത്താ കുറുപ്പില്‍ പുടിന്‍ പറയുന്നു.

സിറിയയിലെ ദൗമയില്‍ റഷ്യ രാസായുധ പ്രയോഗം നടത്തിയെന്ന വാദത്തെ റഷ്യ തള്ളി. അന്താരാഷ്ട്ര തലത്തില്‍ ഇതു തെളിയിക്കുന്നതിനുള്ള നീക്കത്തിന് മുമ്പ് അമേരിക്ക പ്രകോപനപരമായി പെരുമാറിയിരുന്നെന്നും പുതിന്‍ പറഞ്ഞു.

യുഎസ് ആക്രമണത്തെ അനുകൂലിച്ചും രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി. യുദ്ധ ഭീഷണിയും നിലനില്‍ക്കുകയാണ് .

Other News in this category4malayalees Recommends