എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ വിഷു ആശംസകള്‍

എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ വിഷു ആശംസകള്‍

ന്യൂജേഴ്‌സി:ഉറക്കച്ചടവോടെയാണെങ്കിലും കണ്ണു തിരുമ്മി കണി കാണാന്‍ പോകുന്ന ഒരു കൊച്ചുകുട്ടിയുടെ മനസാണ് ഇപ്പോഴും മലയാളിക്ക്. ചുറ്റിലും നിരത്തി വെച്ചിരിക്കുന്ന പൂക്കളും പഴങ്ങളും നിലവിളക്കും കണി കണ്ട് പുതു പുലരിയെ വരവേല്‍ക്കാന്‍ ആരും മടി കാണിച്ചിരുന്നില്ല.ഇങ്ങനെ ഒരു വിഷുക്കാലം എല്ലാ മലയാളികള്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലം ആണെന്ന് ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ് ലീലാ മാരേട്ട് പറഞ്ഞു.എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും സമൃദ്ധിയുടെ വിഷു ആശംസകര്‍ അറിയിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.വിഷു സ്ത്രീകളുടെ ആഘോഷമാണ്. വിഷു ഒരുക്കങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.വിഷുവിന്റെ എല്ലാ ഒരുക്കങ്ങളിലും ,ഓരോ വീട്ടിലും ഒരു പെണ്ണിന്റെ കൈ ഉണ്ടാകും. കണി ഒരുക്കുന്നത് മുതല്‍ വിഷുസദ്യ ,തിരുവാതിരകളി..അങ്ങനെ നീളുന്നു ആ പ്രയത്‌നത്തിന്റെ കഥ.അതു അമേരിക്കയില്‍ എത്തുമ്പോളും തുടരുന്നു.അതില്‍ വനിതകള്‍ അതിന്റെതായ പങ്കുവഹിക്കുന്നു.ഫൊക്കാനയുടെ വിമന്‍സ് ഫോറം പ്രവര്‍ത്തനമാരംഭിച്ചിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളു എങ്കിലും വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനം മികവുറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു.അതിനായി മികച്ച ഒരു വിമന്‍സ് കസമ്മിറ്റി പ്രവര്‍ത്തിക്കുന്നുമുണ്ട്.ഫൊക്കാനാ കണ്‍ വന്‍ഷനുമായി ബന്ധപ്പെട്ടു നടക്കുന്ന മലയാളി മങ്ക മത്സരങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ഫൊക്കാനാ വിമന്‍സ് ഫോറം ആണ്.


ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് സ്ത്രീജനങ്ങളെ കൊണ്ടുവരിക എന്ന ദൗത്യവും വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്.

അതിനായി ജീവിതത്തിന്റെയും,ജോലിത്തിരക്കിന്റെയും ലോകത്ത് പൊതു പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തി ഫൊക്കാന പോലെ ഉള്ള സംഘടയില്‍ പ്രവര്‍ത്തിച്ചു നേതൃത്വ രംഗത്ത് വരുമ്പോള്‍ അവര്‍ക്കായി പുതു വഴികള്‍ തുറന്നിട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ അവതരിപ്പിക്കുവാന്‍ നമ്മുടെ സാംസ്‌കാരിക സമൂഹം തയാറാവണം.


അങ്ങനെ ഒരു ചിന്ത പൊതു സമൂഹത്തില്‍ ഉണ്ടാക്കി എടുക്കാന്‍ വിഷു പോലെയുള്ള ഉത്സവങ്ങള്‍ക്കും,അതുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്കും കഴിയട്ടെ എന്നു ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും വിഷു ആശംസകള്‍ അറിയിക്കുന്നതായും അവര്‍ അറിയിച്ചു.


Other News in this category4malayalees Recommends