ബുദ്ധിമതിയായിരുന്ന മകളെ ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹം ; കശ്മീരില്‍ പിച്ചീച്ചീന്തപ്പെട്ട എട്ടുവയസ്സുകാരിയുടെ അമ്മ കണ്ണീരോടെ പറയുന്നു.

ബുദ്ധിമതിയായിരുന്ന മകളെ ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹം ; കശ്മീരില്‍ പിച്ചീച്ചീന്തപ്പെട്ട എട്ടുവയസ്സുകാരിയുടെ അമ്മ കണ്ണീരോടെ പറയുന്നു.
മകള്‍ സുന്ദരിയും ബുദ്ധിമതിയുമായിരുന്നു .വളരുമ്പോള്‍ അവള്‍ ഡോക്ടറാകണമെന്നായിരുന്നു എന്റെ സ്വപ്നം.' ജമ്മു കശ്മീരില്‍ പിച്ചിച്ചീന്തപ്പെട്ട എട്ടു വയസുകാരിയുടെ അമ്മയ്ക്കു കണ്ണീരടങ്ങുന്നില്ല.

അവളുടെ ജീവനെടുത്തവരെ തൂക്കിലേറ്റണം. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത് പേടിച്ചരണ്ട് ദൂരെയൊരു സുരക്ഷിത സ്ഥലം കണ്ടെത്താനായി പലായനത്തിനൊരുങ്ങുന്ന ബക്കര്‍വാള്‍ സമുദായത്തിനൊപ്പം ആ അമ്മയും പോകുകയാണ്. പിഞ്ചു മകള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കത്തുവയില്‍, ഇനി വയ്യ! മകള്‍ക്ക് ഒരു വയസുള്ളപ്പോള്‍ സഹോദരനു വളര്‍ത്താനായി നല്‍കിയതാണ്. അതില്‍ പശ്ചാത്തപിക്കുന്നു. ഒപ്പമായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ. സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്.ഹിന്ദുക്കളുമായുണ്ടായി നേരത്തേയുണ്ടായിരുന്ന ബന്ധം ഈ സംഭവത്തിനുശേഷം ഭയമായി മാറിയെന്നും അവര്‍ പറഞ്ഞു.

ഈ സംഭവം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നാണ് വളര്‍ത്തച്ഛന്‍ പറയുന്നത്.Other News in this category4malayalees Recommends