അമേരിക്കയില്‍ കാണാതായ നാലാംഗ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു ; തിരിച്ചറിഞ്ഞത് സൗമ്യയുടെ മൃതദേഹം

അമേരിക്കയില്‍ കാണാതായ നാലാംഗ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു ; തിരിച്ചറിഞ്ഞത് സൗമ്യയുടെ മൃതദേഹം
അമേരിക്കയില്‍ കാണാതായ നാലാംഗ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിനോദയാത്രയ്ക്ക് പോയ കുടുംബത്തിലെ കൊച്ചി സ്വദേശിനിയും സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യയുമായ സൗമ്യയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 38 വയസായിരുന്നു. കുടുംബത്തിലെ മറ്റു അംഗങ്ങളെ ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ വ്യക്തമാക്കി.

സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെ ഈ മാസം അഞ്ചിനാണ് കാണാതായത്. സന്ദീപ് തോട്ടപ്പിള്ളി അമേരിക്കയില്‍ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായി ജോലി ചെയ്തു വരികയാണ്. നാലാംഗ കുടുംബം പോര്‍ട്ട് ലാന്‍ഡില്‍ നിന്നും സാന്‍ ജോസിലേക്കാണ് വിനോദ യാത്രയ്ക്ക് വേണ്ടി പോയത്. ദിവസങ്ങളോളം ഇവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നില്ല. ഇവരെ കാണാതായ ശേഷമുള്ള അഞ്ചാം ദിനത്തിലാണ് ഇവരുടെ വാഹനം ഈല്‍ നദിയില്‍ വീണതായി പോലീസ് കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരിച്ചിലാണ് നദിയില്‍നിന്നും ഒരു മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹം ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് സൗമ്യയുടെയാണെന്ന് സ്ഥിരീകരിച്ചത്.

Other News in this category4malayalees Recommends