സതേണ്‍ ഒന്റാറിയോവില്‍ കടുത്ത മഴയും ആലിപ്പഴം വീഴ്ചയും; റോഡ് ഗതാഗതത്തില്‍ പരക്കെ തടസങ്ങളും അപകടഭീഷണിയും; യാത്രക്കിറങ്ങുന്നത് അത്യാവശ്യമെങ്കില്‍ മാത്രം മതിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്; 15,000ത്തോളം കസ്റ്റമര്‍മാര്‍ക്ക് വൈദ്യുതിയില്ലാതായി

സതേണ്‍ ഒന്റാറിയോവില്‍ കടുത്ത മഴയും ആലിപ്പഴം വീഴ്ചയും; റോഡ് ഗതാഗതത്തില്‍ പരക്കെ തടസങ്ങളും അപകടഭീഷണിയും; യാത്രക്കിറങ്ങുന്നത് അത്യാവശ്യമെങ്കില്‍ മാത്രം മതിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്; 15,000ത്തോളം കസ്റ്റമര്‍മാര്‍ക്ക് വൈദ്യുതിയില്ലാതായി
കടുത്ത മഴയും ആലിപ്പഴം വീഴ്ചയും കാരണം സതേണ്‍ ഒന്റാറിയോവിലെ റോഡുകളില്‍ കടുത്ത തടസങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ അകത്തളങ്ങളില്‍ തന്നെ കഴിയുന്നതായിരിക്കും നല്ലതെന്ന മുന്നറിയിപ്പുമായി ഒഫീഷ്യലുകള്‍ രംഗത്തെത്തി.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇവിടെ പ്രതികൂലമായ കാലാവസ്ഥ സംജാതമായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഒന്റാറിയോവിലെ വിന്‍ഡ്‌സറിലും ക്യൂബെക്കിലേക്കുള്ള വഴികളിലും കടുത്ത പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ സതേണ്‍ ഒന്റാറിയോയുടെ മിക്ക ഭാഗങ്ങളിലും കൂടുതല്‍ വിന്റര്‍ കാലാസവ്ഥയാണ് സംജാതമായിരിക്കുന്നതെന്നും മെറ്റീരിയോളജിസ്റ്റായ ജിയോഫ് കൗല്‍സന്‍ മുന്നറിയിപ്പേകുന്നു.അതിനാല്‍ യാത്രക്കിറങ്ങുന്നത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം മതിയെന്നും അദ്ദേഹം കടുത്ത നിര്‍ദേശമേകുന്നു. ഞായറാഴ്ച രാവിലെ ഒന്റാറിയോവില്‍ ഹൈഡ്രോവണ്ണിന്റെ 15,000 കസ്റ്റമര്‍മാര്‍ക്കായിരുന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നത്.

ഇതിനെ തുടര്‍ന്ന് കമ്പനിയുടെ ജോലിക്കാര്‍ വൈദ്യുതി തകരാറ് പരിഹരിക്കാനായി അഹോരാത്രം യത്‌നിക്കാനുമിറങ്ങിയിരുന്നു. ഞായറാഴ്ച രാവിലെയുടനീളം കടുത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ഇടങ്ങളില്‍ വൈദ്യുതി തടസമുണ്ടാകുമെന്നും കൗല്‍സന്‍ മുന്നറിയിപ്പേകുന്നു. ഫ്രീസിംഗ് റെയിന്‍ ഞായറാഴ്ചയുടനീളവും തിങ്കളാഴ്ച രാവിലെയുമുണ്ടാകുമെന്നാണ് പ്രവചനം. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ റോഡുകളിലെ സഞ്ചാരം ദുരിതമയമാകുമെന്നും പ്രവചനമുണ്ട്.

Other News in this category4malayalees Recommends