ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല ; റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധമേര്‍പ്പെടുത്തും ; ശക്തമായ നിലപാടുമായി യുഎസ് ഐക്യരാഷ്ട്രസഭയില്‍

ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല ; റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധമേര്‍പ്പെടുത്തും ; ശക്തമായ നിലപാടുമായി യുഎസ് ഐക്യരാഷ്ട്രസഭയില്‍
സിറിയന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്ത് . ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലൈ വ്യക്തമാക്കി. ഫോക്‌സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാലെ നിലപാടറിയിച്ചത്.

സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെങ്കില്‍ അതിനു മുമ്പ് അവിടെ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് ലഭിക്കണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്. ഈ വിഷയത്തില്‍ യുഎസിനോട് റഷ്യ കടുത്ത തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News in this category4malayalees Recommends