കള്ളന് കാറ്റു കൊടുത്ത പണി ; മോഷ്ടിച്ച പണം കാറ്റുപറത്തി ; റോഡില്‍ നിന്ന് കള്ളന്‍ വട്ടംകറങ്ങിയതിങ്ങനെ

കള്ളന് കാറ്റു കൊടുത്ത പണി ; മോഷ്ടിച്ച പണം കാറ്റുപറത്തി ; റോഡില്‍ നിന്ന് കള്ളന്‍ വട്ടംകറങ്ങിയതിങ്ങനെ
പണം മോഷ്ടിച്ച കള്ളന് കാറ്റ് പണി കൊടുത്തു. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് സംഭവം. മോഷണമെല്ലാം കള്ളന്മാര്‍ വിചാരിച്ചപോലെ നടന്നു. എന്നാല്‍ ഒരു കാറ്റ് വീശിയതും എല്ലാം കയ്യില്‍ നിന്ന് പോയി. വളരെ തന്ത്രപരമായി തട്ടിയ പണം കാറ്റ് കവര്‍ന്നു.

മോഷ്ടാക്കള്‍ മാഞ്ചസ്റ്ററിലെ ട്രാവല്‍ ഏജന്‍സിയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളയുന്നതിനിടെയാണ് കാറ്റ് വില്ലനായെത്തിയത്. മോഷ്ടാക്കളിലൊരാളുടെ പോക്കറ്റില്‍ കുത്തിനിറച്ച പണമത്രയും കാറ്റ് പറത്തിക്കൊണ്ടുപോയി. നഷ്ടപ്പെട്ട നോട്ടുകള്‍ തിരികെ എടുക്കാന്‍ ശ്രമിക്കവേ കൈയിലുണ്ടായിരുന്ന അവശേഷിച്ച പണവും കാറ്റ് കൊണ്ടുപോയി.

കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത്. യുകെ പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കള്‍ക്ക് കാറ്റ് പണികൊടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. കൊള്ളനടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ വേണ്ടി പൊലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

Other News in this category4malayalees Recommends