ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിന് ഉള്ളില്‍ വച്ച് ; ചിത്രം പുറത്ത് ; ഈ തെളിവുകള്‍ മതി പോലീസ് പങ്ക് വ്യക്തമാകാന്‍

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിന് ഉള്ളില്‍ വച്ച് ; ചിത്രം പുറത്ത് ; ഈ തെളിവുകള്‍ മതി പോലീസ് പങ്ക് വ്യക്തമാകാന്‍
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വച്ചായിരുന്നുവെന്നതിന് പുതിയ തെളിവുകള്‍ പുറത്ത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ഫോട്ടോയാണ് പുറത്തുവന്നത്. ഈ ഫോട്ടോയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അതായത് കസ്റ്റഡിയിലെടുത്ത ആറാം തിയതി രാത്രി 11 മണിയ്ക്ക് ശേഷമോ ഏഴിന് പുലര്‍ച്ചെയോ ആയിരിക്കും മര്‍ദ്ദനമേറ്റതെന്ന് ചുരുക്കം. ചിത്രം കേസിന് നിര്‍ണ്ണായക തെളിവാകും. ഏഴിന് പുലര്‍ച്ചെയാണ് ശ്രീജിത്തിന് വയറുവേദനയുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഒമ്പതിന് വൈകീട്ട് മരണം സംബവിച്ചു.

അതേ സമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ റൂറല്‍ എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫാണ്. ഇവരുടെ മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീം അംഗങ്ങളേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Other News in this category4malayalees Recommends