സദാചാരമൊക്കെ വാക്കില്‍ ; നൈറ്റ് ക്ലബ് ഉത്ഘാടനത്തിനെത്തി ബിജെപി എം പി സാക്ഷി മഹാരാജ്

സദാചാരമൊക്കെ വാക്കില്‍ ; നൈറ്റ് ക്ലബ് ഉത്ഘാടനത്തിനെത്തി ബിജെപി എം പി സാക്ഷി മഹാരാജ്
യുപി തലസ്ഥാനമായ ലഖ്‌നൗവില്‍ നൈറ്റ് ക്ലബ് ഉത്ഘാടനത്തിന് എത്തിയത് ബിജെപി എംപി സാക്ഷി മഹാരാജ്. അലിഗഞ്ചിലെ കെട്ടിട സമുച്ചയത്തിലാണ് നൈറ്റ്ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. ഞായറാഴ്ചയാണ് ലെറ്റ്‌സ് മീറ്റ് എന്ന ക്ലബ് സാക്ഷി മഹാരാജ് ഉത്ഘാടനം ചെയ്തത്. രാം രാം ബാങ്കിന് സമീപമുള്ള ജീത് പ്ലാസയിലാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഉന്നാവോയില്‍ നിന്നുള്ള എംപി കൂടിയായ സാക്ഷി മഹാരാജ് വിവാദങ്ങളുടെ തോഴനാണ്.

ഉന്നാവോയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിജെപിയുടെ സ്ഥലം എംഎല്‍എ അടക്കം അറസ്റ്റിലായിരിക്കേയാണ് ഉത്ഘാടനം.

സദാചാരവാദിയാണ് സാക്ഷി മഹാരാജ്. ദമ്പതികള്‍ പൊതുസ്ഥലത്ത് കാണിക്കുന്ന സംസ്‌കാര ശൂന്യമായ പെരുമാറ്റമാണ് ബലാത്സംഗം കൂടാന്‍ കാരണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ നിരവധി പ്രസ്താവനകള്‍ വിവാദമാകുകയും ചെയ്തു.

Other News in this category4malayalees Recommends