പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തം കാണിക്കുന്നു ; ആഞ്ഞടിച്ച് പാര്‍വതി

പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തം കാണിക്കുന്നു ; ആഞ്ഞടിച്ച് പാര്‍വതി
ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയ ജനക്കൂട്ടം ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എതിരെ നടി പാര്‍വതി. പ്രതിഷേധത്തിന്റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി കുറ്റപ്പെടുത്തി.

ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താല്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വഴി തടയുകയും അക്രമം നടത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍. ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. മലപ്പുറം ഭാഗത്താണ് വഴിതടയല്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്കും സംഘടനകള്‍ക്കും ഹര്‍ത്താല്‍ നടത്താമെങ്കില്‍ ഞങ്ങള്‍ക്കും നടത്താമെന്ന വിചിത്രവാദം ഉന്നയിച്ചാണ് ജനകീയ ഹര്‍ത്താല്‍ എന്ന് പേരിട്ട് ഒരു വിഭാഗം ആളുകള്‍ ഹര്‍ത്താല്‍ നടത്തുന്നത്.

Other News in this category4malayalees Recommends