യുഎസിന്റെ മിഡ് വെസ്റ്റ് ഭാഗത്ത് റെക്കോര്‍ഡ് മഞ്ഞ് വീഴ്ചയും താഴ്ന്ന ഊഷ്മാവും;കിഴക്ക് ഭാഗത്ത് ടൊര്‍ണാഡോകള്‍ വീശിയടിച്ചു; ഞായറാഴ്ചത്തെ പ്രതികൂലമായ കാലാവസ്ഥയില്‍ ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു

യുഎസിന്റെ മിഡ് വെസ്റ്റ് ഭാഗത്ത് റെക്കോര്‍ഡ് മഞ്ഞ് വീഴ്ചയും താഴ്ന്ന ഊഷ്മാവും;കിഴക്ക് ഭാഗത്ത് ടൊര്‍ണാഡോകള്‍ വീശിയടിച്ചു; ഞായറാഴ്ചത്തെ പ്രതികൂലമായ കാലാവസ്ഥയില്‍ ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു
യുഎസിന്റെ മിഡ് വെസ്റ്റ് ഭാഗത്ത് റെക്കോര്‍ഡ് മഞ്ഞ് വീഴ്ചയും താഴ്ന്ന ഊഷ്മാവും മെല്ലെ നീങ്ങുന്ന കാറ്റുകളും രേഖപ്പെടുത്തിയതായി പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഇതിനൊപ്പം കിഴക്ക് ഭാഗത്ത് ടൊര്‍ണാഡോകള്‍ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചയാണ് ഇത്തരത്തിലുള്ള പ്രതികൂലമായ കാലാവസ്ഥ ഇവിടങ്ങളില്‍ അനുഭവിക്കാന്‍ സാധിച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ചില വിമാനങ്ങള്‍ സമയം തെറ്റി പറക്കാന്‍ നിര്‍ബന്ധിതമാകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ പെട്ട് പോയിരിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥ കാരണം ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്.മിച്ചിഗനിലെ ചില പ്രദേശങ്ങളില്‍ ഈ അവസരത്തില്‍ ഹിമപാതം 18 ഇഞ്ചോളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ കടുത്ത ഹിമക്കാറ്റുകളുണ്ടായതിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി ബന്ധം വേര്‍പെട്ടിരിക്കുന്നത്. ഇവയില്‍ മിക്കവയും സ്റ്റേറ്റിന്റെ തെക്ക് കിഴക്കുളള വീടുകളാണ്.

ഇതിന് പുറമെ ഡെട്രോയിറ്റിന്റെ നല്ലൊരു ഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി വരെ ഇവിടെ വൈദ്യുതിയില്ലായിരുന്നു. 90 ശതമാനം തടസങ്ങളും പരിഹരിച്ചുവെന്നാണ് ഡിടിഇ എനര്‍ജി പറയുന്നത്. വൈദ്യുതി ലൈനുകളില്‍ വീണഐസിന്റെ ഭാരവും കടുത്ത കാറ്റുമാണ് വൈദ്യുതി വിതരണം താറുമാറിലാകുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 1000ത്തില്‍ അധികം വൈദ്യുതി ലൈനുകളാണ് ഡെട്രോയ്റ്റില്‍ നിലം പതിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends