തന്നെ പീഡിപ്പിച്ച അയാള്‍ ചെകുത്താനാണ്, തൂക്കിക്കൊല്ലണമെന്ന് ഉന്നാവയിലെ പെണ്‍കുട്ടി ; കുടുംബത്തെ ഭീഷണിപ്പെടുത്തിയും ഗ്രാമത്തില്‍ ഒറ്റപ്പെടുത്തിയും പക വീട്ടുന്നുവെന്ന് പിതൃ സഹോദരന്‍

തന്നെ പീഡിപ്പിച്ച അയാള്‍ ചെകുത്താനാണ്, തൂക്കിക്കൊല്ലണമെന്ന് ഉന്നാവയിലെ പെണ്‍കുട്ടി ; കുടുംബത്തെ ഭീഷണിപ്പെടുത്തിയും ഗ്രാമത്തില്‍ ഒറ്റപ്പെടുത്തിയും പക വീട്ടുന്നുവെന്ന് പിതൃ സഹോദരന്‍
തന്നോട് ക്രൂരത കാട്ടിയയാള്‍ എംഎല്‍എ ആണെന്ന് കരുതി നിയമത്തിന് മുന്നില്‍ കൊണ്ടുവരാതിരിക്കാന്‍ ഈ കുടുംബത്തിന് കഴിയുമായിരുന്നില്ല. എന്നാല്‍ അതു മൂലം കുടുംബം അനുഭവിക്കുന്നത് വലിയ ഭീഷണിയാണെന്നത് വ്യക്തം.

തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ചെകുത്താനാണെന്നും അയാളെ തൂക്കിക്കൊല്ലണമെന്നും ഉന്നാവില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെടുന്നു.. 'എന്റെ അങ്കിള്‍ പറയുമായിരുന്നു ദാദു (കുല്‍ദീപ് സിങ് സെന്‍ഗാര്‍) വളരെ നല്ലവനാണെന്ന്. എന്നാല്‍ ഞാന്‍ ചെന്നപ്പോള്‍ അയാള്‍ മോശമായി പെരുമാറി' ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

സിബിഐ ഇന്നു ചോദ്യം ചെയ്യാനിരിക്കെയാണു പെണ്‍കുട്ടിയുടെ പ്രതികരണം. സിബിഐ ആവശ്യപ്പെട്ടതു പ്രകാരം ചേച്ചിക്കും പിതൃസഹോദരനും ഒപ്പമാണു പെണ്‍കുട്ടി ലക്‌നൗവില്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ ഗുണ്ടകള്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുകയാണെന്നു പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ പറഞ്ഞു.

ഞങ്ങളുടെ കുടുംബവുമായി അടുപ്പം പാടില്ലെന്ന് രണ്ടു കാറിലെത്തിയ ഗുണ്ടകള്‍ ഭീഷണി മുഴക്കി. പ്രതി കുല്‍ദീപ് സിങ്ങിനെ സിബിഐ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാളുടെ സഹോദരനും പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ അതുല്‍ സിങ്ങിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയും സിബിഐ നല്‍കും

Other News in this category4malayalees Recommends