വിമര്‍ശിച്ചവര്‍ക്ക് വിഴുങ്ങേണ്ടിവന്നു ; കേംബ്രിഡ് അനലിറ്റിക്ക 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

വിമര്‍ശിച്ചവര്‍ക്ക് വിഴുങ്ങേണ്ടിവന്നു ; കേംബ്രിഡ് അനലിറ്റിക്ക 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്
സോഷ്യല്‍മീഡിയയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിട്ട കേംബ്രിജ് അനലിറ്റിക്ക 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനയാമെന്ന വാഗ്ദാനം നല്‍കിയിരുന്നത്രെ.

വാര്‍ത്ത വന്നതോടെ വന്‍ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് പിന്നീട് കോണ്‍ഗ്രസ് അനലിറ്റിക്ക ബന്ധം നാണക്കേടായി. ഒപ്പം വിമര്‍ശനങ്ങള്‍ വിഴുങ്ങേണ്ടിയും വന്നു.

വാഗ്ദാനവുമായി ഇവര്‍ രാഹുല്‍ ഗാന്ധി, ജയ്‌റാം രമേഷ് എന്നിവരെ സമീപിച്ചെന്നാണ് ഇംഗ്ലീഷ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേംബ്രിജ് അനലിറ്റിക്കയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സി.ഇ.ഒ. അലക്‌സാണ്ടര്‍ നിക്‌സാണ് ഇവരെ സമീപിച്ചത്. പാര്‍ട്ടിവാഗ്ദാനം സ്വീകരിക്കുകയോ ഏതെങ്കിലും കരാറില്‍ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പാര്‍ട്ടിയും ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനവുമായി ധാരണകളൊന്നും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് ഡേറ്റാ അനലിറ്റിക്‌സ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി വിശദീകരിച്ചതായി വാര്‍ത്ത പറയുന്നു. 50 പേജുള്ള പദ്ധതിയുമായി 2017 ഓഗസ്റ്റില്‍ കേംബ്രിജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends