വേനല്‍ തനിമ 2018

വേനല്‍ തനിമ 2018

മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി തനിമ കുവൈറ്റ് മധ്യവേനല്‍ അവധിക്കു മുമ്പായി ഒരുക്കുന്ന ത്രിദ്വിന വ്യക്തിത്വ വികസന ശില്പശാല മെയ് 3 ,4 ,5 തീയതികളില്‍ കബഡിലുള്ള തനിമ സെന്ററില്‍ നടക്കും.


കേരള സര്‍ക്കാര്‍ മലയാളം മിഷന്‍ രാജ്യാന്തര പരിശീലകന്‍, എന്‍.സി. ഇ. ആര്‍. ടി കലോദ്ഗ്രഥിത പഠനം സംസ്ഥാന പരിശീലകന്‍, ഭാഷാധ്യാപകന്‍, കുട്ടികളുടെ സാംസകാരിക കൂടായ്മയായ നന്മയുടെ സ്ഥാപക ഡയറക്ടര്‍ , ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സോണല്‍ ട്രെയിനര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രി. ബിനു കെ. സാം നയിക്കുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ ബാബുജി ബത്തേരി ആയിരിക്കും.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കു . റജിസ്‌ട്രേഷന്‍ www.thanimakuwait.com/vtapps/ എന്ന ലിങ്കിലോ , തനിമയുടെ അംഗങ്ങളുടെ പക്കലോ ഏപ്രില്‍ 25 നു മുമ്പായി നടത്താം .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Jinu K. Abraham, General Convener (M. 66082817), Pratapan Nair (M: 66243243), Johney Kunnil (M. 99440328)


Other News in this category4malayalees Recommends