ഉയര്‍ന്ന മാര്‍ക്കും ഡോക്ടറേറ്റും നല്‍കാം ; ലൈംഗീക വേഴ്ചയ്ക്ക് വഴങ്ങണമെന്ന് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട വനിതാ പ്രൊഫസര്‍ അറസ്റ്റില്‍

ഉയര്‍ന്ന മാര്‍ക്കും ഡോക്ടറേറ്റും നല്‍കാം ; ലൈംഗീക വേഴ്ചയ്ക്ക് വഴങ്ങണമെന്ന് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട വനിതാ പ്രൊഫസര്‍ അറസ്റ്റില്‍
ഉയര്‍ന്ന മാര്‍ക്കും ബിരുദവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ ലൈംഗീക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച വനിതാ പ്രൊഫസര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുമായുള്ള അധ്യാപികയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് ചെന്നൈ വിരുദനഗറിലെ കോളേജിലെ മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മലാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കോളേജിന് അംഗീകാരം നല്‍കിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് അധ്യാപിക ഇതാവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

19 മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ തനിക്ക് യൂണിവേഴ്‌സിറ്റി ചാന്‍സ്ലര്‍ കൂടിയായ ഗവര്‍ണറുമായി വളരെ അടുപ്പമുണ്ടെന്നും സഹകരിക്കുകയാണെങ്കില്‍ ഉന്നത ബിരുദവും കാശും ലഭ്യമാകുമെന്നും ഇവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇതു പുറത്തുപറഞ്ഞാല്‍ നിങ്ങള്‍ക്ക് തന്നെയാകും ചീത്തപേരെന്നും അധ്യാപിക പറയുന്നു. സംഭവം വിവാദമായതോടെ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അധ്യാപികയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു .

Other News in this category4malayalees Recommends