വാര്‍കൂവറില്‍ വാര്‍ഷിക മരിജുവാന പ്രതിഷേധം വെള്ളിയാഴ്ച അരങ്ങേറും; സണ്‍സെറ്റ് ബീച്ചില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ അണിനിരക്കും; കനാബി നിയമാനുസൃതമാക്കുന്നുവെങ്കിലും പോട്ട് ഉയോക്താക്കള്‍ വീണ്ടും വിവേചനത്തിനിരകളാകുന്നുവെന്ന്

വാര്‍കൂവറില്‍ വാര്‍ഷിക മരിജുവാന പ്രതിഷേധം വെള്ളിയാഴ്ച അരങ്ങേറും;  സണ്‍സെറ്റ് ബീച്ചില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ അണിനിരക്കും; കനാബി നിയമാനുസൃതമാക്കുന്നുവെങ്കിലും പോട്ട് ഉയോക്താക്കള്‍ വീണ്ടും വിവേചനത്തിനിരകളാകുന്നുവെന്ന്
ഈ വര്‍ഷം ജൂലൈയില്‍ കാനഡയില്‍ മരിജുവാന നിയമാനുസൃതമാക്കാന്‍ പോവുകയാണല്ലോ. എന്നാല്‍ കനാബിക്ക് വേണ്ടി വാര്‍കൂവറില്‍ വര്‍ഷം തോറും നടന്ന് വരുന്ന പ്രതിഷേധം ഈ വര്‍ഷവും പതിവ് പോലെ വെള്ളിയാഴ്ച അരങ്ങേറും. വാന്‍കൂവറിലെ സണ്‍സെറ്റ് ബീച്ചില്‍ വച്ച് നടക്കുന്ന പ്രതിഷേധമായ 4-20 മരിജുവാന സ്‌മോക്ക്-ഇന്നില്‍ ആയിരക്കണക്കിന് പേര്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.കനാബി നിയമാനുസൃതമാക്കാനൊരുങ്ങുന്നുണ്ടെങ്കിലും തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നേടുന്നത് വരെ ഇതിലും ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്.

മൂന്ന് മെട്രൊവാന്‍കൂവര്‍ സ്‌കൂള്‍ ഡിസ്ട്രിക്ടുകളില്‍ നടക്കുന്ന പ്രതിഷേധമായതിനാല്‍ ഇതില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ വര്‍ഷം തോറും നടത്തി വരുന്ന സ്‌മോക്ക്-ഇന്‍സ് പരിപാടികള്‍ നടത്തുമെന്നാണ് 4-20 വാന്‍കൂവറിന്റെ സംഘാടകനായ ഡാന ലാര്‍സെന്‍ പറയുന്നത്. കനാബി ഉപയോക്താക്കള്‍ വീണ്ടും വിവേചനത്തിന് വിധേയരായിരിക്കുന്നുവെന്നും ഡാന എടുത്ത് കാട്ടുന്നു.

തങ്ങള്‍ നിയമത്തിന് അതീതരല്ലെന്ന് അറിയാമെന്നും മറിച്ച് നിയമത്തിന് കീഴിലാണെന്ന് അംഗീകരിക്കുന്നുവെന്നും എന്നാല്‍ കനാബി ഉപയോഗിക്കുന്നവര്‍ നീതിരഹിതമായി ശിക്ഷിക്കപ്പെടുന്നുണ്ടെന്നും അവര്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്നും തങ്ങള്‍ ആല്‍ക്കഹോളിന് പകരം കനാബി ഉപയോഗിക്കുന്നതില്‍ ഇത്രയധികം ശിക്ഷക്ക് വിധേയരാക്കേണ്ട ആവശ്യമില്ലെന്നും ഡാന പറയുന്നു. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണ് പരിപാടി നടക്കുന്നതെന്നാണ് വാന്‍കൂവര്‍ പാര്‍ക്ക് ബോര്‍ഡ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.Other News in this category4malayalees Recommends