ദാവൂദ് ഇബ്രാഹിമിന്റെ കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും

ദാവൂദ് ഇബ്രാഹിമിന്റെ കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും
1993 മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സ്വത്ത് ഏറ്റെടുക്കുന്നതിലനെതിരെ ദാവൂദിന്റെ സഹോദരി അമ്മ എന്നിവര്‍ നല്‍കിയ ഹര്‍ കോടതി തള്ളി.

മുംബൈ നാട്പടയിലെ സ്വത്തുക്കള്‍ ദാവൂദിന്റെതാണെങ്കിലും അമ്മയും സഹോദരിയും ഏറ്റെടുത്ത് കൈവശം വച്ചിരുന്നതായിരുന്നു. ഇരുവരും മരിച്ചു.

കള്ളക്കടത്തുകാരുടേയും വിദേശ വിനിമയ ചട്ടം ലംഘിക്കുന്നവരുടേയും സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിയമം അനുസരിച്ച് ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രം 1998ല്‍ മുദ്രവച്ചിരുന്നു.എന്നാല്‍ അമ്മയും സഹോദരിയും കോടതിയെ സമീപിക്കുകയായിരുന്നു.

സ്വത്തുക്കളുടെ നിയമപരമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കേന്ദ്രം അവസരം നല്‍കിയിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മൂംബൈയില്‍ ആമിനയുടെ പേരില്‍ രണ്ടുവീടുകളും ഹസീന പാര്‍ക്കറുടെ പേരില്‍ അഞ്ചു വീടുകളുമുണ്ട് . കോടികള്‍ വിലയുളള വീടുകള്‍ ദാവൂദ് അനധികൃത മാര്‍ഗ്ഗത്തിലൂടെ സ്വന്തമാക്കിയതാണ് .

Other News in this category4malayalees Recommends