ഏഴു വര്‍ഷം പെണ്ണ് കണ്ട് നടന്ന രഞ്ജിഷ് ഒടുവില്‍ എഫ്ബിയില്‍ കുറിപ്പിട്ടു ; കല്യാണം നടന്നതിന് ഫേസ്ബുക്കിന് നന്ദി അറിയിച്ച് യുവാവ്

ഏഴു വര്‍ഷം പെണ്ണ് കണ്ട് നടന്ന രഞ്ജിഷ് ഒടുവില്‍ എഫ്ബിയില്‍ കുറിപ്പിട്ടു ; കല്യാണം നടന്നതിന് ഫേസ്ബുക്കിന് നന്ദി അറിയിച്ച് യുവാവ്
ഏഴുവര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാകാതെ വധുവിനെത്തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം മഞ്ചേരി സ്വദേശി രഞ്ജിഷ് വിവാഹിതനായി. ഏപ്രില്‍ 18 ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം പുത്തന്‍പുരക്കല്‍ വീട്ടില്‍ ശശിധരന്റെയും രാജലക്ഷ്മിയുടെയും മകളായ സരിഗമയായാണ് വധു. ഫേസ്ബുക്കിലൂടെ തന്നെയാണ് അദ്ധ്യാപികയായ സരിഗമയെ രഞ്ജിഷ് കണ്ടെത്തിയത്.

സഹകരിച്ച എല്ലവര്‍ക്കും, പ്രത്യേകിച്ച് മീഡിയക്ക് നന്ദി രേഖപ്പെടുത്തി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് രഞ്ജിഷ്. ഇരുവരും ഗുരുവായൂരില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്ന വിവരം രഞ്ജിഷ് മാര്‍ച്ച് 8 ന് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

34 കാരനായ രഞ്ജിഷ് എഴു വര്‍ഷമായി പെണ്ണുകാണാന്‍ തുടങ്ങിയിട്ട്. ജാതകത്തിലെ ചെറിയൊരു പ്രശ്‌നം കൊണ്ട് ഒന്നും നടന്നില്ല. ജാതകം ശരിയായ ഇടങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരനെ മതി. എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വിദ്യാസമ്പന്നയാകണമെന്നു മാത്രമായിരുന്നു രഞ്ജിഷിന്റെ ഡിമാന്റ്. അച്ഛനും അമ്മയും വീടും ഉള്‍പ്പെടെയുള്ള സെല്‍ഫിയായിരുന്നു ഫേസ്ബുക്ക് മാട്രിമോണി എന്ന ഹാഷ്ടാഗിനൊപ്പം രഞ്ജിഷ് പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 28 നാണ് രഞ്ജിഷിന്റെ പോസ്റ്റ് വരുന്നത്.

Other News in this category4malayalees Recommends