എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊലപ്പെടുത്തി ; വെട്ടി നുറുക്കിയ ശേഷം അടുത്ത് കിടന്നുറങ്ങി

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊലപ്പെടുത്തി ; വെട്ടി നുറുക്കിയ ശേഷം അടുത്ത് കിടന്നുറങ്ങി
എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഷണങ്ങളായി വെട്ടിമുറിച്ച് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്ത് നിന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത. മാനസിക രോഗിയാണ് ഈ മാതാവെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം ശരീരം കഷണങ്ങളായി മുറിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ മൃതദേഹഭാഗങ്ങള്‍ക്കൊപ്പം കിടന്ന് ഉറങ്ങുകയും ചെയ്തു.

യുവതിയുടെ മറ്റു രണ്ടു മക്കള്‍ മുത്തശിയെ സന്ദര്‍ശിക്കുന്നതിനായി പോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കഷണങ്ങളാക്കിയതു ശ്രദ്ധയില്‍പ്പെടുന്നത്.

പ്രതിയായ യുവതി ഡല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കൊലയ്ക്കു പിന്നാലെ ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends