കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍
കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായമാണ് കണക്കാക്കുന്നത്. മാംസ കഷണങ്ങള്‍ തെരുവുനായകള്‍ കടിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് പരിശോധന ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. സമീപപ്രദേശത്ത് ആരെങ്കിലും ഗര്‍ഭിണികളായിരുന്നവോ എന്നും ആരുടെയെങ്കിലും കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നതുമൊക്കെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends