കാമുകിയുടെ വിവാഹത്തിന് ബൈക്കിലേക്കെത്തി വരണമാല്യം എറിഞ്ഞ് കാമുകന്‍ ; വിവാഹം മുടക്കി കാമുകന്‍ ഹീറോയായി ; ബന്ധുക്കള്‍ കൈവച്ചു

കാമുകിയുടെ വിവാഹത്തിന് ബൈക്കിലേക്കെത്തി വരണമാല്യം എറിഞ്ഞ് കാമുകന്‍ ; വിവാഹം മുടക്കി കാമുകന്‍ ഹീറോയായി ; ബന്ധുക്കള്‍ കൈവച്ചു
കല്യാണം പൊളിയാന്‍ വിവാഹ മുഹൂര്‍ത്തതിന് തൊട്ടുമുമ്പ് ബൈക്കിലെത്തിയ കാമുകന്‍ വരണമാല്യമെറിഞ്ഞു. ബിജ്‌നാറിലാണ് സംഭവം. കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തിയായിരുന്നു യുവാവിന്റെ വരവ്. ബൈക്കിലെത്തിയ ഇയാള്‍ കൈയ്യില്‍ കരുതിയ ഹാരം കൃത്യമായി കതിര്‍മണ്ഡപത്തിലിരുന്ന കാമുകിയുടെ കഴുത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് വധുവും കൈയ്യിലുണ്ടായിരുന്ന ഹാരം കാമുകന്റെ അടുത്തെത്തി അണിച്ചു. ഇന്നേരം മണ്ഡപത്തില്‍ ഞെട്ടിയിരിക്കുകയായിരുന്നു വരന്‍.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു. വരന്റെ ബന്ധുക്കള്‍ ന്നായി പെരുമാറി. പോലീസ് ഇടപെട്ടാണ് കാമുകനെ രക്ഷപ്പെടുത്തിയത്.

ഒരുമിച്ച് പഠിച്ച തങ്ങളുടെ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് കമിതാക്കള്‍ പോലീസിനോട് പറഞ്ഞത് .

Other News in this category4malayalees Recommends