ഫെയ്‌സ്ബുക്കിലെ ' വ്യാജന്‍' ഇനിയില്ല ; വ്യാജവാര്‍ത്തകള്‍ക്ക് യുഎഇയില്‍ തടയിടുന്നത് ഇങ്ങനെ

ഫെയ്‌സ്ബുക്കിലെ ' വ്യാജന്‍' ഇനിയില്ല ; വ്യാജവാര്‍ത്തകള്‍ക്ക് യുഎഇയില്‍ തടയിടുന്നത് ഇങ്ങനെ
ഫെയ്‌സ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് യുഎഇയില്‍ പൂട്ടുവിഴുന്നു. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സിലും ഫെയ്‌സ്ബുക്കും തമ്മില്‍ കൈകോര്‍ത്താണ് വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച പത്രങ്ങള്‍ വഴി പ്രചാരണമാരംഭിക്കും.

പ്രചരിക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യത വിലയിരുത്തുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന രീതിയില്‍ പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കും. ഇനിതായി യുഎഇയിലെ ഫേസ്ബുക്കില്‍ ഒരുക്കുന്ന പ്രത്യേക ടൂളിലൂടെ ഏതു വാര്‍ത്തയുടേയും സത്യാവസ്ഥ അറിയാനാകും. ഫെയ്‌സ്ബുക്ക് ഹെല്‍പ്പ് സെന്ററിലൂടെയാണ് പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്.

യുഎഇയിലെ മാധ്യമ രംഗം നിരന്തരമായി പരിശോധിച്ച് വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജവാര്‍ത്തകള്‍ ദൂര വ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എന്‍എം സി ഡയറക്ടര്‍ പറഞ്ഞു.

Other News in this category4malayalees Recommends