ഭര്‍ത്താവ് ക്രൂരനും സംശയ രോഗിയുമായിരുന്നു ; ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് എലിവിഷം കുടിപ്പിച്ചു ; ജീവിക്കാന്‍ ബുദ്ധിമുട്ടേറിയപ്പോള്‍ അനാശാസ്യത്തിലേക്ക് തിരിഞ്ഞു ; സൗമ്യ പറയുന്നു

ഭര്‍ത്താവ് ക്രൂരനും സംശയ രോഗിയുമായിരുന്നു ; ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് എലിവിഷം കുടിപ്പിച്ചു ; ജീവിക്കാന്‍ ബുദ്ധിമുട്ടേറിയപ്പോള്‍ അനാശാസ്യത്തിലേക്ക് തിരിഞ്ഞു ; സൗമ്യ പറയുന്നു
ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ വേശ്യാവൃത്തിയിലേക്ക് പോയതാണെന്ന് പോലീസിനോട സൗമ്യ. 11 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തന്റെ ജീവിത പ്രാരാബ്ദത്തേ കുറിച്ച് പറഞ്ഞ് ഇവര്‍ കരയുകയായിരുന്നു. ആദ്യം പിടിച്ചു നിന്നെങ്കിലും പിന്നീട് എല്ലാം തുറന്നുപറയുകയായിരുന്നു.

വിവാഹ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ഭര്‍ത്താവ് എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എലിവിഷം കുടിപ്പിച്ചതില്‍ നിന്നാണ് വീട്ടുകാരെ കൊല്ലാനുള്ള ആശയം കിട്ടിയത്. ചെമ്മീന്‍ കെട്ടില്‍ പണിയെടുക്കുന്നയാളെയാണ് വിവാഹം ചെയ്തത്. ഇയാള്‍ ക്രൂരനായിരുന്നു. സംശയ രോഗിയായ ഭര്‍ത്താവ് ഇളയ മകള്‍ ഇയാളുടേതല്ലെന്ന പേരില്‍ തല്ലിചതച്ചു. പീഡന ശേഷം എലിവിഷം കലക്കി കുടിപ്പിച്ചു. വീട്ടുകാര്‍ നിര്‍ബന്ധിച്ച് കേസ് കൊടുക്കരുതെന്ന് പറഞ്ഞതിനാല്‍ കേസ് നല്‍കിയില്ലെന്ന് സൗമ്യ പറഞ്ഞു.

സ്വന്തം വീട്ടില്‍ കടുത്ത ദാരിദ്രമായിരുന്നു.അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം എന്റെ തലയില്‍ മാത്രമായി. കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില പുരുഷന്മാരുടെ അരികിലെത്തിച്ചത്. പണം കിട്ടിയതിനാല്‍ അതില്‍പ്പെട്ടുപോയി. ഒരിക്കല്‍മാത്രം വീട്ടില്‍ തന്നെക്കാണാന്‍ ഒരാള്‍ വന്നിരുന്നു. അയാളുമായി ഇടപഴകുന്നത് മകള്‍ കാണുകയും ചെയ്തു.ഇതാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചത്. പുരുഷന്മാരുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ രക്ഷിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു.

Other News in this category4malayalees Recommends