വീട്ടില്‍ വച്ച് ആദ്യമായി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ മകള്‍ കണ്ടു ; പഴങ്കഞ്ഞില്‍ എലിവിഷം കലക്കി മകള്‍ക്ക് സ്വന്തം കൈകൊണ്ട് തന്നെ കോരി നല്‍കി ; സൗമ്യയുടെ മൊഴിയിങ്ങനെ

വീട്ടില്‍ വച്ച് ആദ്യമായി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ മകള്‍ കണ്ടു ; പഴങ്കഞ്ഞില്‍ എലിവിഷം കലക്കി മകള്‍ക്ക് സ്വന്തം കൈകൊണ്ട് തന്നെ കോരി നല്‍കി ; സൗമ്യയുടെ മൊഴിയിങ്ങനെ

ഒരമ്മയ്ക്ക് മകളെ കൊല്ലാന്‍ കഴിയുമോ എന്നാണ് ഈ വാര്‍ത്ത കേട്ടവരെല്ലാം ചോദിക്കുന്നത്. എന്നാല്‍ സൗമ്യ അതു ചെയ്തു.പഴങ്കഞ്ഞിയില്‍ വിഷം ചേര്‍ത്തു നല്‍കി. തലേദിവസത്തെ ചോറില്‍ വെള്ളമൊഴിച്ച് വിഷം കലക്കി അമ്മ തന്നെ മകള്‍ക്ക് വാരിക്കൊടുക്കുകയായിരുന്നു. മകളില്ലാതാകുന്നതാണ് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തില്‍ കരഞ്ഞുകൊണ്ടാണ് സൗമ്യ മറുപടി നല്‍കിയത്.


പലരുമായി ബന്ധമുണ്ടായി. ഇതില്‍ ഒരിക്കല്‍ മാത്രം ഒരാള്‍ തന്നെ കാണാന്‍ വീട്ടിലെത്തി. അയാളുമായി ബന്ധപ്പെടുന്നത് മകള്‍ കാണാനിടയായി. അവള്‍ അമ്മയോട് പറഞ്ഞു. അമ്മ നാട്ടുകാരോടും. ഇതാണ് മകളേയും അമ്മയേയും കൊല്ലാന്‍ കാരണം.


രണ്ട് പായ്ക്കറ്റ് എലിവിഷം വാങ്ങി. ഇതില്‍ ഒന്നാണ് മള്‍ക്ക് നല്‍കിയത്. ഛര്‍ദ്ദി വന്നപ്പോള്‍ ആദ്യം തലശേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. അവിടെ വച്ചാണ് ഐശ്വര്യ മരിച്ചത്. ഈ മരണത്തില്‍ ആരും സംശയിക്കാതിരുന്നതോടെ ബാക്കിയുള്ളവരേയും കൊല്ലാന്‍ തീരുമാനിച്ചു. അമ്മയേയും അച്ഛനേയും ഇല്ലാതാക്കിയെന്ന് സൗമ്യ മൊഴി നല്‍കി.

Other News in this category4malayalees Recommends