അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറഞ്ഞപ്പോള്‍ പ്രായമുള്ളവരെ എന്തിനാ വെട്ടി കീറുന്നതെന്ന് ചോദിച്ചു ; ഒ്‌രു സംശയവും നല്‍കാതെയായിരുന്നു സൗമ്യയുടെ പെരുമാറ്റം ; സഹോദരി പറയുന്നു

അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പറഞ്ഞപ്പോള്‍ പ്രായമുള്ളവരെ എന്തിനാ വെട്ടി കീറുന്നതെന്ന് ചോദിച്ചു ; ഒ്‌രു സംശയവും നല്‍കാതെയായിരുന്നു സൗമ്യയുടെ പെരുമാറ്റം ; സഹോദരി പറയുന്നു
സഹോദരി മാതാപിതാക്കളേയും സ്വന്തം കുഞ്ഞിനേയും വകവരുത്തിയെന്ന് വിശ്വസിക്കാനാകാതെ ഞെട്ടിയിരിക്കുകയാണ് സൗമ്യയുടെ ചേച്ചി. സ്‌നേഹത്തോടെയാണ് എന്നോടും മക്കളോടും അവള്‍ പെരുമാറിയിട്ടുള്ളത്. അകത്ത് ഇങ്ങനെ ഒരു കൊലയാളി ഉണ്ടെന്ന് പ്രതീക്ഷിച്ചില്ലെന്നും സഹോദരി വ്യക്തമാക്കി. സ്വന്തം മാതാപിതാക്കളും കുട്ടികളും വിഷം ഉള്ളില്‍ച്ചെന്ന് ഛര്‍ദിച്ചപ്പോഴും ആശുപത്രിയിലായിരുന്നപ്പോഴും വാട്‌സാപ്പുവഴി രോഗവിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോയായും അയച്ചിരുന്നു.ഒരിക്കലും ഒരു സംശയവും തോന്നാത്ത രീതിലായിരുന്നു സൗമ്യയുടെ നീക്കങ്ങള്‍.അമ്മയുടെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം വേണമെന്ന് പറഞ്ഞപ്പാള്‍ ഈ പ്രായമുള്ളവരെ എന്തിനാ വെട്ടിക്കീറുന്നത് എന്നു ചോദിച്ചു.'' ആശുപത്രിയിലായ പിതാവിന് വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നത് എന്തിനാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല.

അന്ന് പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്‍ അമിതമായ അളവില്‍ അമോണിയ കണ്ടെത്തിയിരുന്നു. അതിനെക്കുറിച്ച് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.ഇളയകുട്ടി ഛര്‍ദിച്ചപ്പോള്‍ ഒരു ദിവസം ബേസിനകത്ത് കറുത്ത നിറമുള്ളതെന്തോ കണ്ട് ഞാന്‍ ചോദിച്ചപ്പോള്‍ പാന്‍ക്രിയാസിന് അല്‍പം നീരുണ്ട്. അതുകൊണ്ടാണോ എന്ന് സംശയം ഉണ്ടെന്നും പറഞ്ഞു. തനിക്കുപോലും തിരിച്ചിയാന്‍ കഴിയാത്തവിധം അഭിനയിച്ചാണ് സൗമ്യ കൊലപാതക പരമ്പര നടത്തിയതെന്നും സഹോദരി പറയുന്നു.

Other News in this category4malayalees Recommends