കുടുംബത്തെ കൊലപ്പെടുത്തി കാമുകനൊപ്പം മുംബൈയ്ക്ക് കടക്കാനായിരുന്നു സൗമ്യയുടെ പദ്ധതി ; ഹോം നഴ്‌സ് ജോലി ശരിയായെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ; എന്നാല്‍ അവസാന നിമിഷം പദ്ധതികള്‍ പൊളിഞ്ഞു

കുടുംബത്തെ കൊലപ്പെടുത്തി കാമുകനൊപ്പം മുംബൈയ്ക്ക് കടക്കാനായിരുന്നു സൗമ്യയുടെ പദ്ധതി ; ഹോം നഴ്‌സ് ജോലി ശരിയായെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ; എന്നാല്‍ അവസാന നിമിഷം പദ്ധതികള്‍ പൊളിഞ്ഞു
കാമുകനുമൊത്തുള്ള തന്റെ പുതിയ ജീവിതത്തിന് തടസമായി നിന്ന മാതാപിതാക്കളെയും മക്കളെയും ഒന്നൊന്നായി വിഷം നല്‍കി കൊലപ്പെടുത്തിയശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു സൗമ്യയുടേയും കാമുകന്റേയും പദ്ധതി. കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്തശേഷമായിരുന്നു സൗമ്യ കൊലപാതകങ്ങള്‍ ഓരോന്നായി നടത്തിയത്. ഓരോ കൊലപാതകത്തിനുശേഷവും താന്‍ സുരക്ഷിതയാണെന്ന തിരിച്ചറിവാണ് മറ്റുള്ളവരെയും വക വരുത്താനുള്ള ധൈര്യം സൗമ്യക്ക് നല്‍കിയത്. പിതാവ് കുഞ്ഞിക്കണ്ണന്‍മരിച്ചശേഷം സൗമ്യ അയല്‍ക്കാരെ കൈയ്യിലെടുത്തു. കുടുംബാംഗങ്ങളുടെ മരണം തന്നെ മാനസികമായി തളര്‍ത്തിയിരിക്കുന്നു. ഇതില്‍ നിന്നെല്ലാം ഒരു മോചനം അത്യാവശ്യമാണ് അതിന് സഹായകമായി തീരുന്ന രീതിയില്‍ തനിക്ക് ഒരു ഹോംനേഴ്‌സിന്റെ ചാന്‍സ് വന്നിട്ടുണ്ടെന്ന് അയല്‍ക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുടെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന നിനക്ക് ഒരു മാറ്റം അത്യാവശ്യമാണെന്ന് അയല്‍ക്കാരും പറഞ്ഞു. ഇതുവരെ സൗമ്യയുടെ പദ്ധതി കൃത്യമായി വിജയിക്കുകയായിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ടുതന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന കാര്യം സൗമ്യ അയല്‍ക്കാരെ അറിയിച്ച ദിവസം രാത്രിയാണ് നാട്ടുകാരായ യുവാക്കള്‍ ഒരു യുവാവിനെ രാത്രി സൗമ്യയുടെ വീടിന് അടുത്തുവച്ച് കാണുന്നത്.സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിക്കുകയായിരുന്നു.

സൗമ്യയുടെ ദുര്‍നടത്തം നാട്ടുകാര്‍ക്ക് മനസിലായി. ഇതോടെ ബന്ധുക്കളിലൊരാള്‍ സൗമ്യയെ സംശയമുണ്ടെന്ന് കാണിച്ചു പോലീസിനെ സമീപിച്ചു. നാട്ടുകാരുംതങ്ങളുടെ സംശയം തുറന്നു പറഞ്ഞതോടെ സൗമ്യ തന്ത്രപൂര്‍വം മുംബൈ യാത്ര ഒഴിവാക്കി.എന്നാല്‍ കുരുക്ക് പിന്നീട് മുറുകുകയായിരുന്നു.

Other News in this category4malayalees Recommends