ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍

ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍

ഫിലാഡല്‍ഫിയ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമഥേയത്തിലുള്ള ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.


ഏപ്രില്‍ 22നു ഞായറാഴ്ച രാവിലെ 9.30നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11.30നു പെരുന്നാള്‍ കൊടിയേറ്റും നടന്നു.

ഏപ്രില്‍ 27നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7ന് റവ.ഫാ. കെ.പി. തോമസിന്റെ വചന ശുശ്രൂഷ എന്നിവ നടക്കും

ഏപ്രില്‍ 28നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷ എന്നിവയും നടക്കും.

ഏപ്രില്‍ 29നു ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, 9.30നു വിശുദ്ധ കുര്‍ബാന, 11.30ന് റാസ, 12.30നു വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ (വികാരി & പ്രസിഡന്റ്) 914 806 4595, ജിബു മാത്യു (സെക്രട്ടറി) 267 270 0473, ജോസ് പാപ്പച്ചന്‍ (ട്രസ്റ്റി) 215 275 5575.Other News in this category4malayalees Recommends