പങ്കാളികളെ തേടാനും പ്രണയം പങ്കുവയ്ക്കാനുമുള്ള ഡേറ്റിങ്ങ് ആപ്പുമായി ഫേസ്ബുക്ക്

പങ്കാളികളെ തേടാനും പ്രണയം പങ്കുവയ്ക്കാനുമുള്ള ഡേറ്റിങ്ങ് ആപ്പുമായി ഫേസ്ബുക്ക്
പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അംഗത്തിന് ഒരുങ്ങുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം നല്‍കുമെന്നും സക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.

യുവതയ്ക്കിടയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെയാവും എന്നാണ് കരുതുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരിയില്‍ 1.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്‌സ്ബുക്കിലുണ്ടെന്നും ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരൊമൊരു നീക്കം നടത്തുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Other News in this category4malayalees Recommends