സതേണ്‍ കാലിഫോര്‍ണിയയില്‍ ചെറിയ ഭൂകമ്പം; 4.5 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പമുണ്ടായത് ഗ്രാമപ്രദേശമായ കാബാസോണില്‍; ഭൂചലനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല; നാശനഷ്ടങ്ങളുമില്ല; കുലുക്കത്തിന് ശേഷം ഡസന്‍ കണക്കിന് ചെറിയ കമ്പനങ്ങളും

സതേണ്‍ കാലിഫോര്‍ണിയയില്‍ ചെറിയ ഭൂകമ്പം; 4.5 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പമുണ്ടായത് ഗ്രാമപ്രദേശമായ കാബാസോണില്‍; ഭൂചലനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല; നാശനഷ്ടങ്ങളുമില്ല;  കുലുക്കത്തിന് ശേഷം ഡസന്‍ കണക്കിന് ചെറിയ കമ്പനങ്ങളും

സതേണ്‍ കാലിഫോര്‍ണിയയെ കുലുക്കി 4.5 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പമെത്തി. സതേണ്‍ കാലിഫോര്‍ണിയയുടെ വലിയൊരു ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ച്മണിക്ക് മുമ്പായിരുന്നും ഭൂകമ്പമുണ്ടായത്. ലോസ്ഏയ്ജല്‍സില്‍ നിന്നും 160 കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള ഗ്രാമപ്രദേശമായ കാബാസോണിലായിരുന്ന ഭൂചലനം അനുഭവപ്പെട്ടിരുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് ഗുരുതരമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


ആര്‍ക്കും പരുക്കേറ്റതായും സൂചനയില്ല. സതേണ്‍ കാലിഫോര്‍ണിയയിലെ പസിഫിക്ക് തീരത്തുള്ളവര്‍ക്ക് കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റീജിയന്റെ വ്യാപകമായ ഇടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നുവെന്നാണ് സര്‍വേ വിശദീകരിക്കുന്നത്. അതായത് ലോസ് ഏയ്ജല്‍സിന്റെ പടിഞ്ഞാറ് ഇന്‍ലാന്റ് എംപയര്‍ മുതല്‍ ഓറഞ്ച് കൗണ്ടിക്കുമിടയിലുള്ള പ്രദേശത്താണ് ഭൂമി കുലുങ്ങിയിരിക്കുന്നത്.

ഈ കുലുക്കത്തിന് ശേഷം ഡസന്‍ കണക്കിന് ചെറിയ കമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. സാന്‍ ബെര്‍നാന്‍ഡിനോ പര്‍വതനിരകള്‍ക്കടിയിലുള്ള സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടിന്റെ സങ്കീര്‍ണമായ ഭാഗത്താണ് കൂലുക്കമുണ്ടായിരിക്കുന്നതെന്നാണ് സീസ്‌മോളജിസ്റ്റായ ലൂസി ജോണ്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചരിത്രപരമായി ഈ പ്രദേശത്ത് ഭൂമികുലുക്കങ്ങള്‍ ചെറിയ തോതില്‍ പതിവാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends