പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം: പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം: പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

ദുബൈ: ഗവര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന റമളാന്‍ പരിപാടിയായ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് റമളാന്‍ ഗാതറിംഗില്‍ ഇന്ത്യയില്‍ നിന്ന് മര്‍കസ് പ്രതിനിധിയായി പങ്കെടുക്കുന്ന എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണ ത്തിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റര്‍ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങ് സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഐ സി എഫ് നാഷണല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ജമാല്‍ ഹാജി ചങ്ങരോത്ത്, അബൂബക്കര്‍ കേളോത്ത്, ഫസല്‍ മട്ടന്നൂര്‍, പി ബി അബ്ദുല്‍ ഖാദിര്‍, യൂസുഫ് സഖാഫി കണ്ണവം, മുസ്തഫ സഖാഫി കാരന്തൂര്‍ എന്നിവര്‍ സംബന്ധിച്ചു. മെയ് 24 വ്യാഴം രാത്രി 10 മണിക്ക് റാശിദിയ്യ ഗ്രാന്‍ഡ് മസ്ജിദിലാണ് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ റമളാന്‍ പ്രഭാഷണം. വിവരങ്ങള്‍ക്ക് : 042973999 / 0501884994Other News in this category4malayalees Recommends