കുവൈറ്റ് വയനാട് അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

കുവൈറ്റ് വയനാട് അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

കുവൈറ്റ് വയനാട് അസോസിയേഷന്റെ മൂന്നാം വാര്‍ഷീകവും അതിനോടനുബന്ധിച്ചു വാര്‍ഷീക പൊതുയോഗവും 20182019 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി . ഏപ്രില്‍ 4 വെള്ളിയാഴ്ച്ച അബ്ബാസിയ ഒലിവ് ഓഡിറ്റോറിയത്തില്‍ വെച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോടെ വൈകിട്ട് 5 മണിയോടെ ആരംഭിച്ച പ്രോഗ്രാമില്‍ ജനറല്‍ സെക്രട്ടറി ശ്രീ റെജി ചിറയത്ത് സ്വാഗതവും വാര്‍ഷീക റിപോര്‍ട്ടവതരണവും നടത്തി.ശ്രീ ജലീല്‍ വാരാമ്പറ്റ പ്രസിഡന്റ് അധ്യക്ഷനായിരുന്നു.വാര്‍ഷീക പൊതുയോഗത്തില്‍ വെച്ച് വയനാട് അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബത്തില്‍ നിന്നും അടുത്ത കാലത്തായി മരണമടഞ്ഞവരെ ഓര്‍ത്തു അനുശോചനം നടത്തുകയുണ്ടായി. ഏറ്റവും നല്ല സോണല്‍ സംഗമം 'വെല്‍ക്കം വിന്റര്‍ 2018' നടത്തിയ ഫഹാഹീല്‍ സോണിനുള്ള സമ്മാനദാനവും നടത്തി. രക്ഷാധികാരി ശ്രീ ബാബുജി ബത്തേരിയുടെ നേതൃത്വത്തില്‍ 2018 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.ശ്രീ റെജി ചിറയത്ത് പ്രെസിഡന്റായും ശ്രീ ജിനേഷ് ജോസ് ജനറല്‍ സെക്രട്ടറി ആയും ശ്രീ ജോണ്‍ ജോളി ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.


വൈസ് പ്രസിഡന്റ് ശ്രീ ജസ്റ്റിന്‍ പുല്ലാട്ട് .

വൈസ് പ്രസിഡന്റ് & ചാരിറ്റി കണ്‍വീനര്‍ ശ്രീമതി ഷീജ സജി.

ജോയിന്റ് സെക്രട്ടറി ശ്രീ ജിജില്‍ മാത്യു,

ജോയിന്റ് ട്രഷറര്‍ ശ്രീ ഷിനോജ് ഫിലിപ് .

ആര്‍ട്‌സ് കണ്‍വീനര്‍ ശ്രീ ഫൈസല്‍ കഴുങ്ങില്‍ .

സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ശ്രീ ഷിജോയ് സെബാസ്റ്റ്യന്‍.

ആശ്രയ കണ്‍വീനര്‍ ശ്രീ ഷിബു സി മാത്യു.

മീഡിയ കണ്‍വീനര്‍ ശ്രീ മുബാറക്ക് കാമ്പ്രത്ത് .

വനിതാവേദി കണ്‍വീനര്‍ ശ്രീമതി മഞ്ജുഷ സിബി

വനിതാവേദി സെക്രട്ടറി ശ്രീമതി ഷാഹിദ ലത്തീഫ്

ഫഹാഹീല്‍ സോണ്‍ കണ്‍വീനര്‍ ശ്രീ ബ്ലെസ്സന്‍ സാമുവേല്‍

ഫഹാഹീല്‍ സോണ്‍ സെക്രട്ടറി ശ്രീ അനീഷ് പി ആന്റണി.

അബ്ബാസിയ സോണ്‍ കണ്‍വീനര്‍ ശ്രീ സിബി മാത്യു .

അബ്ബാസിയ സോണ്‍ സെക്രട്ടറി ശ്രീ ലിബിന്‍ സെബാസ്റ്റ്യന്‍

ഫര്‍വാനിയ സോണ്‍ കണ്‍വീനര്‍ ശ്രീ എബിന്‍ ബേബി

സാല്‍മിയ സോണ്‍ കണ്‍വീനര്‍ ശ്രീ അബ്ദുള്‍ ലത്തീഫ് .

ഓഡിറ്റര്‍ : ശ്രീ ഷറഫുദ്ദീന്‍ വള്ളി.ശ്രീ മുബാറക്ക് കാമ്പ്രത്ത് ,ശ്രീ ഷിബു സി മാത്യു എന്നിവര്‍ ആശംസകളും ശ്രീ ജോമോന്‍ ജോസ് ഏവര്‍ക്കും നന്ദി പ്രകാശനവും നടത്തി.

Other News in this category4malayalees Recommends