നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ് ; രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍

നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ് ; രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍
നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, പ്രീതി സൂരിന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. 2012ലാണ് മീനാക്ഷി കൊല്ലപ്പെട്ടത്.

പോലീസ് പറയുന്നതിങ്ങനെ ; താന്‍ പണക്കാരിയാണെന്നും കാശിന് വേണ്ടിയല്ല, നേരം പോക്കായാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് മീനാക്ഷി ഏവരോടും പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ചാണ് അമിതും കാമുകി കൂടിയായ പ്രീതിയും ഇവരില്‍ നിന്ന് പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ച് ബോജ്പുരി സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് 15 ലക്ഷം രൂപയാണ് ഇവര്‍ മീനാക്ഷിയില്‍ നിന്ന് ആവശ്യപ്പെട്ടത്. തങ്ങളുടെ ഉദ്ദേശ്യം നടക്കില്ലെന്ന് മനസിലായതോടെ അവര്‍ മീനാക്ഷിയെ തലയറുത്ത് ാെലപ്പെടുത്തുകയും ജഡം വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

ഇതിനിടെ മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 46000 രൂപ അവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. 2012 ഏപ്രില്‍ 12ന് മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് വീണ്ടും പണം പിന്‍വലിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലായത്.

Other News in this category4malayalees Recommends