വളരെ കുറച്ച് പുരുഷന്മാരെ സൂര്യയെ പോലെ ഉണ്ടാകൂ, ഞാന്‍ ഭാഗ്യവതിയാണ് ; ജ്യോതിക

വളരെ കുറച്ച് പുരുഷന്മാരെ സൂര്യയെ പോലെ ഉണ്ടാകൂ, ഞാന്‍ ഭാഗ്യവതിയാണ് ; ജ്യോതിക
മികച്ച ദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടിനിന്നിരുന്ന ജ്യോതികയെ സൂര്യ തന്നെയാണ് തിരികെ സിനിമയില്‍ എത്തിച്ചത്. ഇതോടെ തന്നെ അവരുടെ ജീവിതത്തിലെ കെട്ടുറപ്പ് എന്താണെന്ന് ആരാധകര്‍ക്കും മനസിലായി. ഇപ്പോള്‍ സൂര്യയുടെ ഗുണങ്ങളെ കുറിച്ച് ജ്യോതിക തന്നെ മനസ് തുറന്നിരിക്കുകയാണ്. പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് സൂര്യയിപ്പോഴും എന്നാണ് ജ്യോതിക പറയുന്നത്. അപ്പോഴുണ്ടായിരുന്ന കരുതലും സ്‌നേഹവും ഇപ്പോഴുമുണ്ട്. സൂര്യ ഇങ്ങനെ ഒരു ഭര്‍ത്താവായിരിക്കും എന്ന് അറിയാമായിരുന്നത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.

വളരെ കുറച്ച് പുരുഷന്മാരെ സൂര്യയെ പോലെ ഉണ്ടാകൂ, അതുകൊണ്ടു തന്നെ ഞാന്‍ ഭാഗ്യവതിയാണ്. എന്റെ മകന് സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും ലഭിച്ചാല്‍ ഞാന്‍ സന്തോഷവതിയായിരിക്കും. നമ്മുടെ ഇഷ്ടങ്ങള്‍, സന്തോഷങ്ങള്‍ എന്നിവ പരിഗണിക്കുന്നതിനൊപ്പം അല്ലെങ്കില്‍ അതിനേക്കാളുപരി നമ്മുടെ പങ്കാളിയുടെ സന്തോഷം കൂടി നോക്കിയാല്‍ അതാണ് സ്‌നേഹം.

നമ്മുടെ പങ്കാളിക്ക് നമ്മളേക്കാള്‍ കൂടുതല്‍ സ്‌പേസ് നല്‍കിയാല്‍ അതാണ് പ്രണയം. സ്‌നേഹത്തില്‍ കുറച്ച് പോലും സ്വാര്‍ത്ഥത ഉണ്ടാകരുത്.എനിക്കൊരു പ്രശ്‌നമുണ്ടായാലും, സന്തോഷകരമായ കാര്യമാണെങ്കിലും എല്ലാം ആദ്യം പറയുന്നത് സൂര്യയോട് തന്നെയാണ്. എനിക്ക് സുഖമില്ലാതാകുമ്‌ബോള്‍ അദ്ദേഹം കൂടെ തന്നെയുണ്ടാകും. സൂര്യയെ പറ്റി പറഞ്ഞാല്‍ തീരില്ലെന്നും ജ്യോതിക പറയുന്നു.Other News in this category4malayalees Recommends