17 കാരിയായ മകളെ കാണുന്നില്ലെന്ന് അമ്മ ; പോലീസ് മകളുടെ ഡയറി പരിശോധിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ; അമ്മയെ അറസ്റ്റ് ചെയ്തു

17 കാരിയായ മകളെ കാണുന്നില്ലെന്ന് അമ്മ ; പോലീസ് മകളുടെ ഡയറി പരിശോധിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ; അമ്മയെ അറസ്റ്റ് ചെയ്തു
17 കാരിയായ മകളെ തന്റെ കാമുകനൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മയെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ കാമുകന്‍ ഒളിവിലാണ്.

ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാള്‍ കുട്ടിയുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അമ്മയറിയാതെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് 9ാം തിയതി മകളെ കാണുന്നില്ലെന്ന് കാണിച്ച് അമ്മ പോലീസില് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഡയറിയില്‍ അമ്മയുടെ വഴിവിട്ട ബന്ധത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. വീട്ടില്‍ വരുന്ന അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .

Other News in this category4malayalees Recommends