റോയല്‍ കളേഴ്‌സ് കുവൈറ്റ് വാര്‍ഷികാഘേഷം നടത്തി

റോയല്‍ കളേഴ്‌സ് കുവൈറ്റ് വാര്‍ഷികാഘേഷം നടത്തി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി പ്രവര്‍ത്തിക്കുന്ന റോയല്‍ കളേഴ്‌സ് കുവൈറ്റ് കൂട്ടായ്മ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. മെയ് 11 നു അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടി ഷാഫി മക്കാത്തിയുടെ അധ്യക്ഷതയില്‍ പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര ഉത്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരായ സത്താര്‍ കുന്നില്‍, ഹബീബുള്ള മുറ്റിച്ചൂര്‍, ജികെപിഎ ഗ്ലോബല്‍ ചെയര്‍മാന്‍ മുബാറക്ക് കാമ്പ്രത്ത് , അഷറഫ് കണ്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നിയമപരിരക്ഷക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാ മലയാളികളും ശ്രമിക്കണം എന്ന് ശ്രീ സത്താര്‍ കുന്നിലും ഹബീബ് മുറ്റിച്ചൂരും സദസിനെ ഉണര്‍ത്തിച്ചു. ഗള്‍ഫിലെ മാറുന്ന തൊഴില്‍ സാധ്യതകള്‍ മനസിലാക്കി പ്രവാസികള്‍ നാട്ടില്‍ ഒറ്റക്കും കൂട്ടായ്മായും ഇതര വരുമാനാമാര്‍ഗങ്ങള്‍ക്ക് ശ്രമങ്ങള്‍ തുടങ്ങി പുനരധിവാസം സാധ്യമാക്കണമെന്നു മുബാറക്ക് കാമ്പ്രത്ത് ആവശ്യപ്പെട്ടു. മാപ്പിള പാട്ടിലൂടെ തന്റെ കഴിവ് തെളിയിച്ച താജുദ്ദീന്‍ വടകരയേയും, കുവൈത്തില്‍ മരണപ്പെടുന്നവരുടെ ബോഡില്‍ നാട്ടിലെത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കെകെഎംഎ മാഗ്‌നൈറ്റ് അംഗം സലീം കൊമേരി, നാസര്‍ ദിവാനിയ എന്നിവരെ ആദരിച്ചു. അഷറഫ് മക്കാത്തി കൂട്ടായ്മയുടെ പ്രവര്‍ത്ത്‌നത്തെ കുറിച്ച് വിവരിച്ചു. അബ്ദുള്ള കടവത്ത്, അഖില്‍, സല്‍മാന്‍, അനീഷ്, നസീമ എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി. നാസര്‍ ദിവാനിയ സ്വാഗതവും സിന്ധു യോഹന്നാന്‍ നന്ദിയും പറഞ്ഞു.


Other News in this category4malayalees Recommends