കൊല്ലം തേന്മലയില്‍ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം തേന്മലയില്‍ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം തെന്മലക്ക് സമീപം പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവും അടുത്ത ബന്ധുവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മാതാവിന്റെ അറിവോടെ പിതാവും പിതാവിന്റെ അടുത്ത ബന്ധുവും സുഹ്യത്തും ചേര്‍ന്ന് ദീര്‍ഘനാളായി പീഡിപ്പിച്ചുവരികയാണ്. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസിനു ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പീഡനം മാതാപിതാക്കളുടെ അറിവോടെയെന്നാണ് പൊലീസ് പറയുന്നത്.


അഞ്ചുപേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മാതാവ് ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. കുട്ടിയെ തെന്മല പുളിയറയില്‍ പൊലീസ് കണ്ടെത്തിയത്.

Other News in this category4malayalees Recommends