സമാധാന ശ്രമങ്ങള്‍ പാഴായോ ? ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നുവെന്ന് ഉത്തര കൊറിയ ; വീണ്ടും ആശങ്ക

സമാധാന ശ്രമങ്ങള്‍ പാഴായോ ? ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നുവെന്ന് ഉത്തര കൊറിയ ; വീണ്ടും ആശങ്ക
ലോകം പൂര്‍ണ്ണ പിന്തുണയോടെ പ്രതീക്ഷയോടെ കാത്തിരുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്നും പിന്മാറുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നത തല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്മാറുകയും ചെയ്തു. ഇതു സംബന്ധിച്ച ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്. ഇതോടെ സമാധാന ശ്രമം പാഴായോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.

ദക്ഷിണ കൊറിയയും യുഎസും നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത സൈനീക പരിശീലനമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടിയില്‍ നിന്ന് ഉത്തര കൊറിയ പിന്മാറുന്നതിനെ പറ്റി ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഏപ്രില്‍ 27 ന് ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ജന്നും തമ്മിലാണ് ചര്‍ച്ച നടത്തിയത്. പൂര്‍ണ ആണവായുധ നിരായുധീകരണത്തിനു തീരുമാനമായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു,

Other News in this category4malayalees Recommends